Representative Image
മുംബൈ: ടെലിവിഷൻ കുറ്റകൃത്യ പരിപാടിയെ അനുകരിച്ച് 13കാരനെ തട്ടിക്കൊണ്ടുപോയ യുവാക്കൾ പിടിയിൽ. മുംബൈ നഗരത്തിന് പുറത്തുള്ള മലാദിലാണ് സംഭവം. 13കാരനെ തട്ടിയെടുത്തശേഷം പിതാവിനോട് കുട്ടിയെ വിട്ടുകിട്ടാൻ 10ലക്ഷം രൂപ നൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. 35കാരനായ ശേഖർ വിശ്വകർമ, 21കാരനായ ദിവ്യാൻശു വിശ്വകർമ എന്നിവരാണ് പിടിയിലായത്.
ഇരുവരും വീട്ടുമുറ്റത്ത് ഓട്ടോറിക്ഷയിൽ കളിച്ചുകൊണ്ടിരുന്ന 13കാരനെ തട്ടിെക്കാണ്ടുേപാകുകയായിരുന്നു. പിന്നീട് മൊബൈൽ ഫോണിലൂടെ പിതാവിനെ വിളിച്ച് 10 ലക്ഷം രൂപ ആവശ്യപ്പെട്ടു. ഭീഷണി സേന്ദശെമത്തിയതോടെ പിതാവ് പൊലീസിനെ സമീപിക്കുകയായിരുന്നു.
കുട്ടിയെ തട്ടിക്കൊണ്ടുപോയി രണ്ടരമണിക്കൂറിനകം മൊബൈൽ ഫോൺ ലൊക്കേഷൻ ട്രാക്ക് ചെയ്ത് മലാദിലെ വാൽനായ് േകാളനിയിൽനിന്ന് ഇരുവരെയും പൊലീസ് പിടികൂടി. കുട്ടിയെ രക്ഷപ്പെടുത്തുകയും ചെയ്തു. ചോദ്യം ചെയ്യലിൽ തട്ടിെക്കാണ്ടുപോകാനും പണം ആവശ്യപ്പെടാനും പ്രേരണയായത് ടെലിവിഷനിലെ പ്രമുഖ കുറ്റകൃത്യ സീരിയലാണെന്ന് പ്രതികൾ പറഞ്ഞു. തട്ടിക്കൊണ്ടുപോകലിനും ഭീഷണിപ്പെടുത്തലിനും ഇരുവർക്കുമെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.