Posted On
date_range Updated On
date_range രാകേഷ് അസ്താനക്കെതിരായ അന്വേഷണത്തിന് നാലു മാസം കൂടി
ന്യൂഡൽഹി: സി.ബി.ഐ സ്പെഷൽ ഡയറക്ടറായിരുന്ന രാകേഷ് അസ്താനക്കെതിരായ കൈക്കൂലി ക േസിൽ അന്വേഷണം പൂർത്തിയാക്കാൻ ഡൽഹി ഹൈകോടതി സി.ബി.ഐക്ക് നാലു മാസം കൂടി സമയം അനുവദി ച്ചു.
അസ്താനക്കും ഡി.എസ്.പി ദേവേന്ദർ കുമാറിനും ഇടനിലക്കാരൻ മനോജ് പ്രസാദിനും എതിരായ അന്വേഷണത്തിന് കൂടുതൽ സമയം തേടി സി.ബി.ഐ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് മുക്ത ഗുപ്തയുടെ ഉത്തരവ്.
അന്വേഷണം പൂർത്തിയാക്കാൻ കോടതി ജനുവരിയിൽ 10 ആഴ്ച അനുവദിച്ചിരുന്നു. ഈ കാലാവധി തീർന്നതോടെയാണ് സി.ബി.ഐ ഹരജി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.