ഇന്ദിര ഗാന്ധി ഇന്നും സ്വീകാര്യയായ പ്രധാനമന്ത്രി-​ പ്രണബ്​ മുഖർജി

ന്യൂഡൽഹി: ഇന്നും ഏറ്റവും കൂടുതൽ സ്വീകാര്യയായ പ്രധാനമന്ത്രിയാണ്​ ഇന്ദിര ഗാന്ധിയെന്ന്​ രാഷ്​​്ട്രപതി പ്രണബ്​ മുഖർജി. 1978ലെ പാർട്ടി പിളർപ്പിന്​ ശേഷം കോൺഗ്രസി​​​​െൻറ തിരിച്ച്​ വരവിന്​ കാരണം ഇന്ദിര ഗാന്ധിയുടെ നീക്കങ്ങളാണെന്നും പ്രണബ്​ മുഖർജി പറഞ്ഞു.

ഇരുപതാം നുറ്റാണ്ടിൽ ഏറ്റവും ഒാർമിക്കപ്പെടുന്ന പ്രധാനമന്ത്രിയാണ്​ ഇന്ദിരയെന്നും അദ്ദേഹം അനുസ്​മരിച്ചു. ഇന്ദിരഗാന്ധിയെ  കുറിച്ചുള്ള പുസ്​തകത്തി​​​​െൻറ പ്രകാശന ചടങ്ങിലാണ്​ മുൻ കോൺഗ്രസ്​ നേതാവുകുടിയായ രാഷ്​ട്രപതിയുടെ അഭിപ്രായ പ്രകടനം. കോൺഗ്രസ്​ വൈസ്​ പ്രസിഡൻറ്​ രാഹുൽ ഗാന്ധി, ഉപരാഷ്​ട്രപതി ഹമീദ്​ അൻസാരി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്​ എന്നിവരും ചടങ്ങിൽ പ​െങ്കടുത്തു.

ഒരു തരത്തിലുമുള്ള വിവേചനവുമില്ലാതെ എല്ലാവരെയും ഒരുമിച്ച്​ കൊണ്ട്​ പോയ പ്രധാനമന്ത്രിയാണ്​ ഇന്ദിര ഗാന്ധിയെന്ന്​ കൊച്ചുമകനും കോൺഗ്രസ്​ വൈസ്​ പ്രസിഡൻറുമായ​ രാഹുൽ ഗാന്ധി അനുസ്​മരിച്ചു.
 

Tags:    
News Summary - Indira Gandhi is the 'Most Acceptable' PM Till Date, Says Pranab Mukherjee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.