ഇന്ത്യയിൽ വിമാനങ്ങൾക്ക് പറക്കാൻ അനുവാദമില്ലാത്ത സ്ഥലങ്ങൾ

ആകാശം വിശാലമായിരിക്കാം, എന്നാൽ അതിൻ്റെ എല്ലാ ഭാഗങ്ങളിലൂടെയും വിമാനങ്ങൾക്ക് പറക്കാനാകില്ല. ചിലയിടങ്ങളിൽ വിമാനത്തിന് സഞ്ചരിക്കാൻ അനുവാദമില്ല. ഇന്ത്യയിൽ ചില പ്രദേശങ്ങളെ നോ-ഫ്ലൈ സോണുകളായി (വിമാനങ്ങൾക്ക് പറക്കാൻ അനുവാദമില്ലാത്ത മേഖല) നിശ്ചയിച്ചിട്ടുണ്ട്. ഇത്തരം പ്രദേശങ്ങൾക്ക് മുകളിലൂടെ പറക്കുന്നതിന് വിമാനങ്ങൾക്കും ഡ്രോണുകൾക്കും കർശന വിലക്കുണ്ട്.

ദേശീയ സുരക്ഷ മുതൽ പൈതൃക സംരക്ഷണം വരെയുള്ള കാരണങ്ങളാലാണ് ഈ നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നത്. ഇത്തരം മേഖലകൾ ലംഘിച്ചാൽ വ്യോമസേനയുടെ ഇടപെടൽ ഉൾപ്പെടെയുള്ള കടുത്ത ശിക്ഷകൾക്ക് കാരണമാകും.

രാഷ്ട്രപതി ഭവൻ

ഇന്ത്യയിലെ ഏറ്റവും സെൻസിറ്റീവ് സ്ഥലങ്ങളിൽ ഒന്നായ രാഷ്ട്രപതി ഭവന് മുകളിലൂടെ വിമാനങ്ങൾക്ക് പറക്കാൻ അനുമതിയില്ല. അനുമതിയില്ലാതെ ഈ പ്രദേശത്തേക്ക് പ്രവേശിക്കുന്ന ഏതൊരു വിമാനവും ഉടനടി സൈനിക നടപടിക്ക് കാരണമാകും.

തിരുമല വെങ്കിടേശ്വര ക്ഷേത്രം

ഇന്ത്യയിലെ ഏറ്റവും പുണ്യമായ തീർഥാടന കേന്ദ്രങ്ങളിലൊന്നായ തിരുമല ക്ഷേത്രവും അതിനു ചുറ്റുമുള്ള കുന്നുകളും നോ-ഫ്ലൈ സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ നിയന്ത്രണം ലക്ഷക്കണക്കിന് ഭക്തരുടെ സുരക്ഷ ഉറപ്പാക്കുകയും ക്ഷേത്രപരിസരത്തി​ന്റെ പവിത്രതയും സമാധാനപരമായ അന്തരീക്ഷവും സംരക്ഷിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

പാർലമെൻ്റ് മന്ദിരം

പാർലമെന്റ്, പ്രധാനമന്ത്രിയുടെ വസതി, മന്ത്രിമാരുടെ ഓഫീസുകൾ, എന്നിങ്ങനെ നിരവധി പ്രധാന വകുപ്പുകൾ ഉൾപ്പെടുന്ന മേഖലയിൽ ശക്തമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് ഈ പ്രദേശത്തിന് മുകളിലൂടെ പറക്കുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്.

താജ്മഹൽ

യുനെസ്കോയുടെ ലോക പൈതൃക സ്ഥലവും ലോകത്തിലെ ഏറ്റവും പ്രശസ്തമായ സ്മാരകങ്ങളിൽ ഒന്നായ താജ്മഹലിന്റെ ചുറ്റുവട്ടങ്ങൾ നോ ഫ്ലൈ സോൺ മേലയാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന സ്മാരകങ്ങളിലൊന്നാണ് ഇത്. വിമാനങ്ങളുടെ പ്രകമ്പനം മൂലമുണ്ടാകുന്ന ഘടനാപരമായ കേടുപാടുകൾ തടയുന്നതിനും മലിനീകരണം കുറക്കുന്നതിനും ഈ ചരിത്രസ്മാരകത്തിന് ചുറ്റുമുള്ള സുരക്ഷ നിലനിർത്തുന്നതിനും വേണ്ടിയാണ് ഇതിന് മുകളിലൂടെ വിമാനങ്ങൾ പറക്കുന്നത് നിരോധിച്ചിരിക്കുന്നത്.

ഭാഭ അറ്റോമിക് റിസർച്ച് സെൻ്റർ (ബാർക്)

ഇന്ത്യയുടെ ആണവ ഗവേഷണ-വികസന കേന്ദ്രമാണ് ബാർക് (BARC). സുപ്രധാന അടിസ്ഥാന സൗകര്യങ്ങൾ സംരക്ഷിക്കുന്നതിനും വ്യോമാക്രമണ ഭീഷണികൾ തടയുന്നതിനും ഇതിന്റെ വ്യോമാതിർത്തിക്ക് സ്ഥിരമായ നിയന്ത്രണമുണ്ട്. രാജ്യത്തെ ഏറ്റവും തന്ത്രപ്രധാനമായ ശാസ്ത്ര സ്ഥാപനങ്ങളിലൊന്നായത് കൊണ്ട് ഇവക്ക് ചുറ്റും പരമാവധി സുരക്ഷ ഉറപ്പാക്കുന്നതിനായി ഈ മേഖലയിൽ ഡ്രോണുകൾക്ക് പോലും കർശന നിരോധനമുണ്ട്

ഒരു വിമാനം നോ-ഫ്ലൈ സോണിൽ പ്രവേശിച്ചാൽ എന്ത് സംഭവിക്കും?

ഒരു വിമാനം അനുമതിയില്ലാതെ നിരോധിത മേഖലയിൽ പ്രവേശിച്ചാൽ ഇന്ത്യൻ വ്യോമസേനക്ക് അതിനെ തടയാൻ കഴിയും. പൈലറ്റുമാർക്ക് കനത്ത പിഴ, ലൈസൻസ് റദ്ദാക്കൽ, അല്ലെങ്കിൽ ക്രിമിനൽ കുറ്റങ്ങൾ പോലും നേരിടേണ്ടി വന്നേക്കാം.ഇത്തരം പ്രദേശങ്ങളിൽ ഡ്രോണുകൾക്കും കർശനമായ നിരോധനമുണ്ട്. ഒരു നിരോധിത മേഖലയിൽ ഡ്രോൺ പറത്തുന്നത് ഡി.ജി.സി.എ ചട്ടങ്ങൾ പ്രകാരം കുറ്റകരമാണ്. നിരോധിത മേഖലയിലൂടെ പറക്കുന്ന വിമാനങ്ങൾ കണ്ടുകെട്ടാനും നിയമനടപടികൾക്കും ഇവ കാരണമാകും.

Tags:    
News Summary - India’s No-Flying Zones: Places Where Aircraft Are Strictly Banned From The Sky

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.