പ്രതീകാത്മക ചിത്രം (എ.ഐ നിർമിതം)

​വെള്ളത്തിനടിയിലൂടെ ആദ്യ റെയിൽ - റോഡ് തുരങ്കം അസമിൽ

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ​യും ലോ​ക​ത്തി​ലെ ര​ണ്ടാ​മ​ത്തെ​യും വെ​ള്ള​ത്തി​ന​ടി​യി​ലൂ​ടെ​യു​ള്ള റോ​ഡ്-​റെ​യി​ൽ തു​ര​ങ്ക​ത്തി​ന്റെ നി​ർ​മാ​ണ​ത്തി​നും മോ​ദി അ​ധ്യ​ക്ഷ​നാ​യ സാ​മ്പ​ത്തി​ക കാ​ര്യ​ങ്ങ​ൾ​ക്കാ​യു​ള്ള കേ​ന്ദ്ര​മ​ന്ത്രി​സ​ഭാ​സ​മി​തി അം​ഗീ​കാ​രം ന​ൽ​കി. തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കു​ന്ന അ​സ​മി​ലാ​ണ് 18,662 കോ​ടി രൂ​പ ചെ​ല​വി​ൽ ബ്ര​ഹ്മ​പു​ത്ര ന​ദി​ക്ക​ടി​യി​ലൂ​ടെ 15.79 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള റോ​ഡ്-​റെ​യി​ൽ തു​ര​ങ്കം നി​ർ​മി​ക്കു​ന്ന​ത്.

ഏ​ക​ദേ​ശം 80 ല​ക്ഷം പേ​ർ​ക്ക് നേ​രി​ട്ടും അ​ല്ലാ​തെ​യും ഈ ​പ​ദ്ധ​തി​യി​ലൂ​ടെ തൊ​ഴി​ൽ ല​ഭി​ക്കു​​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വ് പ​റ​ഞ്ഞു. ഡ​ൽ​ഹി, ഹ​രി​യാ​ന, മ​ഹാ​രാ​ഷ്ട്ര, ക​ർ​ണാ​ട​ക എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി 12 ജി​ല്ല​ക​ൾ​ക്കാ​യു​ള്ള മൂ​ന്നു റെ​യി​ൽ​വേ പ​ദ്ധ​തി​ക​ൾ​ക്കും സാ​മ്പ​ത്തി​ക കാ​ര്യ​ങ്ങ​ൾ​ക്കു​ള്ള കേ​ന്ദ്ര​മ​ന്ത്രി​സ​ഭാ​സ​മി​തി അം​ഗീ​കാ​രം ന​ൽ​കി. 18,509 കോ​ടി രൂ​പ ചെ​ല​വു വ​രു​ന്ന ക​സാ​റ- മ​ൻ​മാ​ഡ് 3-ഉം 4-​ഉം പാ​ത, ഡ​ൽ​ഹി - അം​ബാ​ല 3-ഉം 4-​ഉം പാ​ത, ബെ​ള്ളാ​രി - ഹൊ​സ് പേ​ട്ട് 3-ഉം 4-​ഉം പാ​ത​ക​ൾ​ക്കാ​ണ് നി​ർ​മാ​ണാ​നു​മ​തി.  

3030 കോടിയുടെ പാലം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

ഗു​വാ​ഹ​തി: അ​സ​മി​ലെ ബ്ര​ഹ്മ​പു​ത്ര ന​ദി​ക്ക് കു​റു​കെ​യു​ള്ള ആ​റു​വ​രി പാ​ലം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഉ​ദ്ഘാ​ട​നം ചെ​യ്തു. 3030 കോ​ടി രൂ​പ ചെ​ല​വാ​യ കു​മാ​ർ ഭാ​സ്‌​ക​ർ വ​ർ​മ സേ​തു ഗു​വാ​ഹ​തി​യെ വ​ട​ക്ക​ൻ ഗു​വാ​ഹ​തി​യു​മാ​യി ബ​ന്ധി​പ്പി​ക്കും. ഉ​ദ്ഘാ​ട​ന​ത്തി​നു​ശേ​ഷം മോ​ദി പാ​ല​ത്തി​ലൂ​ടെ ന​ട​ന്നു. അ​സം ഗ​വ​ർ​ണ​ർ ല​ക്ഷ്മ​ൺ പ്ര​സാ​ദ് ആ​ചാ​ര്യ, മു​ഖ്യ​മ​ന്ത്രി ഹി​മ​ന്ത ബി​ശ്വ ശ​ർ​മ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു. ദി​ബ്രു​ഗ​ഡ് ജി​ല്ല​യി​ൽ അ​ടി​യ​ന്ത​ര സു​ര​ക്ഷാ സാ​ഹ​ച​ര്യ​ങ്ങ​ൾ​ക്കു​ള്ള വ്യോ​മ​സേ​ന​യു​ടെ യു​ദ്ധ​വി​മാ​ന​ങ്ങ​ളും ഗ​താ​ഗ​ത ഹെ​ലി​കോ​പ്ട​റു​ക​ളും ഉ​ൾ​പ്പെ​ടു​ന്ന വ്യോ​മ പ്ര​ദ​ർ​ശ​ന​ത്തി​ന് പ്ര​ധാ​ന​മ​ന്ത്രി സാ​ക്ഷി​യാ​യി.  

സേവാ തീർഥിലേക്കുള്ള മാറ്റത്തെ പുകഴ്​ത്തി മന്ത്രിസഭാ പ്രമേയം

സ്വ​ന്തം ലേ​ഖ​ക​ൻ

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫി​സ് സൗ​ത്ത് ബ്ലോ​ക്കി​ൽനി​ന്ന് സേ​വാ തീ​ർ​ഥി​ലേ​ക്ക് മാ​റ്റി​യ ന​ട​പ​ടി​യെ പു​ക​ഴ്​​ത്തി കേ​ന്ദ്ര മ​ന്ത്രി​സ​ഭ​യു​ടെ പ്ര​മേ​യം. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ വെ​ള്ളി​യാ​ഴ്ച സൗ​ത്ത് ബ്ലോ​ക്കി​ൽ ചേ​ർ​ന്ന അ​വ​സാ​ന​ത്തെ മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ലാ​ണ് പ്ര​മേ​യം പാ​സാ​ക്കി​യ​ത്. ​കൊ​ളോ​ണി​യ​ൽ ദാ​സ്യ​ത്തി​ന്റെ അ​ട​യാ​ള​മാ​യ സൗ​ത്ത് ബ്ലോ​ക്കി​ൽ നി​ന്നു​ള്ള ഈ ​മാ​റ്റം കേ​വ​ല​മൊ​രു സ്ഥ​ലം​മാ​റ്റ​മ​ല്ലെ​ന്നും ഭൂ​ത​കാ​ല​ത്തി​ന്‍റെ​യും ഭാ​വി​യു​ടെ​യും സ​മ​ന്വ​യ​മാ​ണെ​ന്നും പ്ര​മേ​യം വി​ശേ​ഷി​പ്പി​ച്ചു.

വി​ക​സി​ത ഭാ​ര​ത​ത്തി​ലേ​ക്കു​ള്ള ഇ​ന്ത്യ​യു​ടെ പ്ര​യാ​ണ​ത്തി​ലെ സു​പ്ര​ധാ​ന നാ​ഴി​ക​ക്ക​ല്ലാ​ണ് പു​തി​യ കെ​ട്ടി​ട സ​മു​ച്ച​യ​ത്തി​ലേ​ക്കു​ള്ള പി.​എം.​ഒ​യു​ടെ​യും കേ​ന്ദ്ര സെ​ക്ര​ട്ടേ​റി​യ​റ്റി​ന്‍റെ​യും മാ​റ്റ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി വി​ശേ​ഷി​പ്പി​ച്ചു. പൗ​ര​ന്മാ​രെ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ഭ​ര​ണ​നി​ർ​വ​ഹ​ണ​ത്തി​നും രാ​ജ്യ പു​രോ​ഗ​തി​ക്കു​മു​ള്ള സ​ർ​ക്കാ​റി​ന്‍റെ പ്ര​തി​ബ​ദ്ധ​ത​യാ​ണ് ഈ ​മാ​റ്റം പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം എ​ടു​ത്തു​പ​റ​ഞ്ഞു.

Tags:    
News Summary - India’s first underwater twin-tube Road-cum-Rail tunnel in Assam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.