പ​രീ​ക്ഷ ക്ര​മ​ക്കേ​ടു​ക​ൾ​ക്കെ​തി​രെ ജ​ന്ത​ർ​മ​ന്ത​റി​ൽ അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​ര സ​മ​രം ന​ട​ത്തു​ന്ന സോ​നം വാ​ങ്ചുക് ഭാര്യ ഗീതാഞ്‍ജലിക്കൊപ്പം

സി.ജെ.പി സമരം; എന്ത് വിലകൊടുത്തും 20 വരെ ജീവിച്ചിരിക്കുമെന്ന പ്രഖ്യാപനവുമായി സോനം വാങ്ചുക്

ന്യൂ​ഡ​ൽ​ഹി: കോ​ക്രോ​ച്ച് ജ​ന​ത പാ​ർ​ട്ടി​യു​ടെ (സി.​ജെ.​പി) പാ​ർ​ല​മെ​ന്റ് മാ​ർ​ച്ച് ന​ട​ക്കു​ന്ന ജൂ​ലൈ 20 വ​രെ എ​ന്തു വി​ല​കൊ​ടു​ത്തും ജീ​വി​ച്ചി​രി​ക്കു​മെ​ന്ന് പ​രീ​ക്ഷ ക്ര​മ​ക്കേ​ടു​ക​ൾ​ക്കെ​തി​രെ ജ​ന്ത​ർ​മ​ന്ത​റി​ൽ അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​ര സ​മ​രം സ​മ​രം ന​ട​ത്തു​ന്ന സോ​നം വാ​ങ്ചു​ക് പ്ര​ഖ്യാ​പി​ച്ചു. നി​രാ​ഹാ​ര സ​മ​രം 20ാം ദി​വ​സ​ത്തി​ലേ​ക്ക് ക​ട​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ്ര​ഖ്യാ​പ​നം. അ​തേ​സ​മ​യം, ദീ​ർ​ഘ​കാ​ല ഉ​പ​വാ​സം സോ​നം വാ​ങ്ചു​കി​​െ​ന്റ ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര ഘ​ട്ട​ത്തി​ലെ​ത്തി​ച്ച​താ​യി ഡോ​ക്ട​ർ​മാ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

ത​ന്റെ ശാ​രീ​രി​ക അ​വ​സ്ഥ ക്ഷ​യി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും മ​നോ​ബ​ലം ശ​ക്ത​മാ​ണെ​ന്ന് സ​മ​ര​വേ​ദി​യി​ൽ സം​സാ​രി​ച്ച വാ​ങ്ചു​ക് പ​റ​ഞ്ഞു. ‘ശാ​രീ​രി​ക​മാ​യി ഞാ​ൻ ക്ഷീ​ണി​ത​നാ​ണ്. പ​ക്ഷേ ഉ​ള്ളി​ൽ വ​ള​രെ ശ​ക്ത​നാ​ണ്. ജൂ​ലൈ 20ന് ​പാ​ർ​ല​മെ​ന്റി​ലേ​ക്ക് ന​ട​ത്തു​ന്ന സ​മാ​ധാ​ന മാ​ർ​ച്ചി​ന് ഈ ​ശ​ക്തി ആ​വ​ശ്യ​മാ​ണ്. ജ​നാ​ധി​പ​ത്യ​ത്തി​ന്റെ ക്ഷേ​ത്ര​മാ​യ പാ​ർ​ല​മെ​ന്റി​ൽ നാം ​ന​മ്മു​ടെ ആ​വ​ശ്യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കും’ - അ​ദ്ദേ​ഹം പ​റ​ഞ്ഞു.

24 മ​ണി​ക്കൂ​റി​നി​ടെ വാ​ങ്ചു​ക്കി​ന്റെ ഭാ​രം 350 ഗ്രാം ​കൂ​ടി കു​റ​ഞ്ഞു. ആ​കെ ഭാ​രം ഏ​ക​ദേ​ശം 9.5 കി​ലോ​ഗ്രാം കു​റ​ഞ്ഞ​തോ​ടെ ഭാ​രം 56.55 കി​ലോ​ഗ്രാ​മാ​യി. ര​ക്ത​സ​മ്മ​ർ​ദ​വും ക​ു​റ​ഞ്ഞി​ട്ടു​ണ്ട്. നേ​രി​യ നി​ർ​ജ​ലീ​ക​ര​ണ ല​ക്ഷ​ണ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും അ​ദ്ദേ​ഹം മാ​ന​സി​ക​മാ​യി ജാ​ഗ്ര​ത​യോ​ടെ തു​ട​രു​ക​യാ​ണെ​ന്ന് ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു. നി​രാ​ഹാ​രം തു​ട​രു​ക​യാ​ണെ​ങ്കി​ൽ അ​വ​യ​വ​ങ്ങ​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കാ​മെ​ന്ന് ഡോ​ക്ട​ർ​മാ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടും സ​ർ​ക്കാ​ർ പ്ര​തി​ക​രി​ക്കാ​തെ സ​മ​രം അ​വ​സാ​നി​പ്പി​ക്കു​ന്ന​ത് തെ​റ്റാ​യ സ​ന്ദേ​ശ​മാ​കു​മെ​ന്ന നി​ല​പാ​ടി​ലാ​ണ് വാ​ങ്ചു​ക്.

ഇ​തി​നി​ടെ, വാ​ങ്ചു​ക്കി​ന്റെ ആ​രോ​ഗ്യ​നി​ല ദി​വ​സേ​ന നി​രീ​ക്ഷി​ക്കാ​നും ആ​വ​ശ്യ​മാ​യ വൈ​ദ്യ​സ​ഹാ​യം ഉ​റ​പ്പാ​ക്കാ​നും ഡ​ൽ​ഹി ഹൈ​ക്കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി. നി​രാ​ഹാ​ര സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന മ​റ്റ് പ്ര​വ​ർ​ത്ത​ക​രു​ടെ​യും ആ​രോ​ഗ്യ​നി​ല മോ​ശ​മാ​യി​രി​ക്കു​ക​യാ​ണ്. ഐ​സ പ്ര​വ​ർ​ത്ത​ക​രാ​യ നെ​ഹ, മ​നീ​ഷ്, ആ​മീ​ൻ എ​ന്നി​വ​രു​ടെ ആ​രോ​ഗ്യ​നി​ല മോ​ശ​മാ​യ​താ​യി സം​ഘ​ട​ന അ​റി​യി​ച്ചു.

അ​തേ​സ​മ​യം, സ​മ​ര​ത്തി​ന് രാ​ഷ്ട്രീ​യ പി​ന്തു​ണ വ​ർ​ധി​ച്ചു​വ​രി​ക​യാ​ണ്. കോ​ൺ​ഗ്ര​സ് നേ​താ​വ് പ​വ​ൻ ഖേ​ര സ​മ​ര​വേ​ദി​യി​ലെ​ത്തി വാ​ങ്ചു​ക്കി​നും മ​റ്റ് സ​മ​ര​ക്കാ​ര​നും ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു. സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ അ​ഖി​ലേ​ഷ് യാ​ദ​വ്, ആം ​ആ​ദ്മി പാ​ർ​ട്ടി നേ​താ​വ് അ​ര​വി​ന്ദ് കെ​ജ്രി​വാ​ൾ, തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ മ​മ​ത ബാ​ന​ർ​ജി, ശി​വ​സേ​ന (യു.​ബി.​ടി) നേ​താ​വ് ഉ​ദ്ധ​വ് താ​ക്ക​റെ, സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി എം.​പി ഡിം​പി​ൾ യാ​ദ​വ് എ​ന്നി​വ​രും അ​രു​ന്ധ​തി റോ​യ്, ന​സീ​റു​ദ്ദീ​ൻ ഷാ, ​ര​ത്ന പ​ഥ​ക് ഷാ, ​ജ​യ​തി ഘോ​ഷ് എ​ന്നി​വ​രു​ള്‍പ്പെ​ടെ പ്ര​മു​ഖ​രും സ​മ​ര​ക്കാ​ർക്ക് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു. അ​തേ​സ​മ​യം, നി​രാ​ഹാ​രം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും അ​വ​ർ വാ​ങ്ചു​കി​നോ​ട് അ​ഭ്യ​ർ​ഥി​ച്ചു.

കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ രാ​ജി​വെ​ക്ക​ണ​മെ​ന്നും പ​രീ​ക്ഷ ക്ര​മ​ക്കേ​ടു​ക​ളു​ടെ പേ​രി​ൽ ആ​ത്മ​ഹ​ത്യ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ളു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് ഒ​രു കോ​ടി രൂ​പ വീ​തം ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നു​മാ​ണ് സി.​ജെ.​പി ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. പാ​ർ​ല​മെ​ന്റി​ന്റെ മ​ൺ​സൂ​ൺ സ​മ്മേ​ള​നം ആ​രം​ഭി​ക്കു​ന്ന ജൂ​ലൈ 20ന് ​പാ​ർ​ല​മെ​ന്റി​ലേ​ക്ക് സ​മാ​ധാ​ന​പ​ര​മാ​യ മാ​ർ​ച്ച് ന​ട​ത്താ​നാ​ണ് സം​ഘ​ട​ന​യു​ടെ തീ​രു​മാ​നം. ജൂ​ൺ 20നാ​ണ് സി.​ജെ.​പി സ​മ​രം ആ​രം​ഭി​ച്ച​ത്. ജൂ​ൺ 28ന് ​സ​മ​ര​ത്തി​ൽ പ​ങ്കാ​ളി​യാ​യ സോ​നം വാ​ങ്ചു​ക് അ​ന്നു​മു​ത​ൽ അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​ര​ത്തി​ലാ​ണ്.

Tags:    
News Summary - CJP strike; Sonam Wangchuk declares that he will live till 20 at any cost

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.