ഇന്ത്യയിൽ 57 ലക്ഷം കോവിഡ്​ ബാധിതർ; 91,149 മരണം

ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ്​ ബാധിതരുടെ എണ്ണം 57ലക്ഷം കടന്നു. രാജ്യത്ത്​ 24 മണിക്കൂറിനകം 86,508 പേർക്ക്​ കൂടി രോഗം സ്ഥിരീകരിച്ചതോടെ കോവിഡ്​ ബാധിതരുടെ എണ്ണം 5,732,519 ആയി.

കഴിഞ്ഞ 24 മണിക്കൂറിനകം 1229 മരണവും റിപ്പോർട്ട്​ ചെയ്​തു.​ രാജ്യത്ത്​ കോവിഡ്​ മരണം 91,149 ആയി ഉയർന്നു. കേന്ദ്ര ആരോഗ്യകുടുംബക്ഷേമ മന്ത്രാലയത്തി​െൻറ റിപ്പോർട്ട്​ പ്രകാരം ഇന്ത്യയിൽ മരണനിരക്ക്​ 1.59 ശതമാനമാണ്​.

രാജ്യത്ത്​ ഇതുവരെ 46,74,988 പേർ കോവിഡിൽ നിന്നും രോഗമുക്തി നേടി. രോഗമുക്തി നിരക്കിൽ ഇന്ത്യയാണ്​ ഒന്നാം സ്ഥാനത്തുള്ളത്​. 81.55 ശതമാനമാണ്​ രാജ്യത്തെ രോഗമുക്തി നിരക്ക്​.

നിലവിൽ 9,66382 പേരാണ്​ ചികിത്സയിലുള്ളത്​. ക​ഴിഞ്ഞ ദിവസം 11.56 ലക്ഷം കോവിഡ്​ ടെസ്​റ്റുകളാണ്​ നടത്തിയതെന്ന്​ ​െഎ.സി.എം.ആർ അറിയിച്ചു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.