ന്യൂഡൽഹി: പാകിസ്താനിൽ വെച്ച് നിർബന്ധിത വിവാഹത്തിന് വിധേയയായ യുവതി ഇന്ത്യയിൽ തിരിച്ചെത്തി. ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈകമ്മീഷനിൽ അഭയം തേടിയ ഉസ്മ വാഗാ അതിർത്തി വഴിയാണ് ഇന്ത്യയിലെത്തിയത്. ഇന്ത്യൻ ഹൈക്കമീഷൻ ഉദ്യോഗസ്ഥർ ഇവർക്ക് സുരക്ഷ നൽകിയിരുന്നു.
"ഇന്ത്യയുടെ പുത്രിക്ക് സ്വദേശത്തേക്ക് സ്വാഗതം. ഈ ദിവസങ്ങളിൽ അനുഭവിക്കേണ്ട യാതനകൾക്ക് ഞാൻ നിന്നോട് ക്ഷമ ചോദിക്കുന്നു" എന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഉസ്മക്ക് സ്വാഗതം നൽകിക്കൊണ്ട് ട്വിറ്ററിൽ കുറിച്ചു.
ഉസ്മക്ക് സഹായം നൽകണമെന്ന് അഭ്യർഥിച്ച് സർക്കാരിനെ സമീപിച്ച സഹോദരൻ സുഷമ സ്വരാജിന് നന്ദി പറഞ്ഞു. അസാധ്യമായ കാര്യങ്ങളായ കാര്യങ്ങളാണ് മന്ത്രി തങ്ങൾക്ക് വേണ്ടി ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.
തോക്കിൻ മുനയിൽ നിർത്തി ഭീഷണിപ്പെടുത്തിയാണ് പാക് പൗരനായ താഹിർ അലി തന്നെ വിവാഹം കഴിച്ചതെന്ന് ഉസ്മ ആരോപിച്ചിരുന്നു. വിവാഹത്തിന് ശേഷം താഹിർ അലി തന്നെ ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായും യാത്രാരേഖകൾ എടുത്തുമാറ്റിയിരുന്നതായും ഉസ്മ പറഞ്ഞു. പിന്നീട് ഇന്ത്യൻ ഹൈകമ്മീഷനിൽ ഉസ്മ അഭയം തേടുകയായിരുന്നു.
ഇസ്ലാമാബാദ് ഹൈകോടതി ബുധനാഴ്ചയാണ് ഏതുസമയത്തും സ്വദേശത്തേക്ക് മടങ്ങാൻ ഉസ്മക്ക് അനുവാദം നൽകിയത്. ഉസ്മക്ക് പൊലീസ് സംരക്ഷണം നൽകണമെന്നും കോടതി ഉത്തരവിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.