ഇസ്ലാമാബാദ്: കോവിഡ്-19 മൂലം പാകിസ്താനിൽ കുടുങ്ങിയ 300 ഓളം ഇന്ത്യക്കാരെ തിരിച്ചെത്തിക്കും. ഇവർക്ക് നാട്ടിലേക്ക് മടങ്ങാൻ സർക്കാരിെൻറ അനുമതി ലഭിച്ചതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച അത്താരി-വാഗ അതിർത്തി വഴി ഇവർ ഇന്ത്യയിലെത്തുമെന്നാണ് റിപ്പോർട്ട്.
ലാഹോറിൽ പഠിക്കുന്ന ജമ്മുകശ്മീരിൽ നിന്നുള്ള 80വിദ്യാർഥികളും ബന്ധുക്കളെ കാണാൻ പോയ 12 നങ്കാന സാഹിബുമാരും സംഘത്തിലുണ്ട്. പാകിസ്താെൻറ വിവിധ ഭാഗങ്ങളിൽ താമസിക്കുന്നവരാണ് മറ്റുള്ളവർ. വെള്ളിയാഴ്ച അർധരാത്രിയോടെ ഇവരെ മടക്കി അയക്കാനുള്ള നടപടികൾ പാകിസ്താൻ പൂർത്തിയാക്കി.
ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ ഇന്ത്യയിൽ കുടുങ്ങിയ 176 പാക്പൗരൻമാർ അത്താരി-വാഗ അതിർത്തി വഴി ബുധനാഴ്ച നാട്ടിലേക്ക് മടങ്ങിയിരുന്നു. ഇതിൽ ഭൂരിഭാഗം പേരും തീർഥാടനത്തിനാണ് ഇന്ത്യയിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.