പാകിസ്താന്‍െറ ആണവായുധ ചരിത്രം സംഘര്‍ഷഭരിതം –അമേരിക്ക

വാഷിങ്ടണ്‍: ഇന്ത്യ ഉത്തരവാദിത്തബോധമുള്ള ആണവരാജ്യമാണെന്ന് അമേരിക്കന്‍ പ്രതിരോധമന്ത്രി ആഷ്ടണ്‍ കാര്‍ട്ടര്‍. എന്നാല്‍, പാകിസ്താന്‍െറ ആണവായുധ ചരിത്രം സംഘര്‍ഷ ഭരിതമാണെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയിലെ വടക്കന്‍ ഡക്കോട്ടയിലെ മിനോട്ട് നാവികതാവളത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാകിസ്താനുമായി ചേര്‍ന്ന് സ്ഥിരതക്കുവേണ്ടിയുളള യത്നത്തിലാണ് യു.എസ്. എന്നാല്‍, അവര്‍ അമേരിക്കക്ക് നേരിട്ട് ഭീഷണിയല്ല. മറ്റ് രാജ്യങ്ങള്‍ ചെയ്തിട്ടുള്ളതുപോലെ പാകിസ്താന്‍െറ ആണവായുധ വ്യാപനത്തിന് അമേരിക്ക സഹായം ചെയ്തിട്ടില്ളെന്നും കാര്‍ട്ടര്‍ പറഞ്ഞു. ഇന്ത്യയും ചൈനയും ചുമതലാ ബോധത്തോടെയാണ് ആണവായുധങ്ങള്‍ കൈകാര്യം ചെയ്യുന്നത്.

ചൈന ആണവായുധങ്ങളുടെ എണ്ണത്തിലും ഗുണമേന്മയിലും ശ്രദ്ധവെക്കുന്നുണ്ട്. ഈ രംഗത്ത് ഉത്തരകൊറിയയുടെ മുന്നേറ്റം ആശങ്ക ജനിപ്പിക്കുന്നതാണ്. റഷ്യയെപ്പറ്റിയും കാര്‍ട്ടര്‍ പരാമര്‍ശം നടത്തി. കാലങ്ങളായി ആണവശക്തിയാണ് ആ രാജ്യം. ആണവായുധപ്രയോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന അവരുടെ അതിശക്തമായ പാരമ്പര്യത്തിന് ഇളക്കം തട്ടുന്നുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നായിരുന്നു കാര്‍ട്ടറുടെ പരാമര്‍ശം.

 

Tags:    
News Summary - indian surgical strike ashtan kartar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.