രാജ്യത്ത്​ ട്രെയിനുകളിൽ 40,000 ഐസൊലേഷൻ ബെഡുകൾ ഒരുക്കി

ന്യൂഡൽഹി: കോവിഡ്​ പ്രതിരോധത്തിനായി ട്രെയിനുകളിലെ 2500 കോച്ചുകളിൽ ഐസൊലേഷൻ വാർഡുകൾ തയാറാക്കിയതായി ഇന്ത്യൻ റ െയിൽവേ. ഏകദേശം 40,000 ബെഡുകളാണ്​ ട്രെയിനുകളിൽ തയാറാക്കിയത്​. കുറഞ്ഞ സമയത്തിത്തിനുള്ളിൽ ഇത്രയധികം ബെഡുകൾ ഒരുക്കിയ ത്​ ശ്രമകരമായ ജോലിയായിരുന്നുവെന്ന്​ റെയിൽവേ മന്ത്രാലയം അറിയിച്ചു.

ഒരു ദിവസം ശരാശരി 375 കോച്ചുകളാണ്​ ഐസൊ ലേഷൻ വാർഡുകളായി ഒരുക്കിയത്​. രാജ്യത്തെ 133 സ്​ഥലങ്ങളിൽ ഇത്തരത്തിൽ ഐസൊലേഷൻ വാർഡുകൾ ഒരുക്കിയതായും മന്ത്രാലയം അറിയിച്ചു.

നോൺ എ.സി കോച്ചുകളിൽ ചെറിയ മാറ്റങ്ങൾ വരുത്തി ഒരു കോച്ചിൽ 10 ബെഡുകൾ എന്ന രീതിയിലാണ്​ ക്രമീകരണം. മെഡിക്കൽ ഉപദേശക സംഘത്തി​​െൻറ നിർദേശങ്ങൾ പാലിച്ചായിരുന്നു നിർമാണം. നാലു ടോയ്​ലറ്റുകളിൽ രണ്ടെണ്ണം കുളിമുറികളാക്കി. കാബിനിലെ മിഡിൽ ബെർത്ത്​ എടുത്തുകളഞ്ഞ്​ താഴ​ത്തെ ബെർത്താണ്​ ​േരാഗികൾക്ക്​ കിടക്കാനുള്ള ബെഡാക്കി മാറ്റിയത്​.
ഓരോ കാബിനും പ്രത്യേകം പ്ലൈവുഡ്​ ഉപയോഗിച്ച്​ മറച്ചു.

കാബിനുള്ളിൽ ഡ്രിപ്പ്​ സ്​റ്റാൻഡുകളും ഇലക്​ട്രിക്കൽ സോക്കറ്റകളും തയാറാക്കി. കൂടാതെ ഓരോ രോഗിയുടെയും സ്വകാര്യതക്കായി മെഡിക്കൽ ഗ്രേഡിലുള്ള പ്ലാസ്​റ്റിക്​ കർട്ടനുകൾ ഉപയോഗിച്ച്​ മറച്ചുമാണ്​ ഐസൊലേഷൻ വാർഡുകൾ തയാറാക്കിയിരിക്കുന്നത്​. കൂടാതെ കാബിനിൽ ഡോക്​ടർക്കും നഴ്​സുമാർക്കും മുറികളും ഒരുക്കിയിട്ടുണ്ടെന്നും റെയിൽവേ മന്ത്രാലയം അറിയിച്ചു.

Tags:    
News Summary - Indian Railways coaches can now house 40,000 Covid-19 patients -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.