ഇ മെയിലോ...! അതെന്തു സാധനം..? എം.പിമാരിൽ ഇ മെയിലിന്​ മറുപടി നൽകുന്നത്​ 10 ശതമാനം മാത്രം

ഇന്ത്യ ഡിജിറ്റലാവണമെന്ന്​ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതൊന്ന​ും എം.പിമാർ കേട്ടിട ്ടില്ലെന്നു തോന്നു. സംശയമുണ്ടെങ്കിൽ ഏതെങ്കിലുമൊരു എം.പിക്ക്​ ഏതെങ്കിലുമൊരു വിഷയത്തിൽ ഒരു ഇ മെയിൽ അയച്ചു ന ോക്കൂ.. അപ്പോഴറിയാം വിവരം.
90 ശതമാനം എം.പിമാരും ഇ മെയിലുകളോട്​ പ്രതികരിക്കാറേയില്ല എന്ന കണ്ടെത്തലുമായി ഒരു സംഘം ഗവേഷകരാണ്​ രംഗത്ത്​ വന്നിരിക്കുന്നത്​. ലോകത്തെ വിവിധ ജനാധിപത്യ രാജ്യങ്ങളിലെ ജനപ്രതിനിധികളെക്കുറിച്ച ്​ ഗവേഷണം നടത്തുന്ന സംഘമാണിത്​.

ഇന്ത്യൻ പാർലമ​​െൻറിലെ എം.പിമാർക്ക്​ അയച്ച 700ൽ അധികം ഇ മെയിലുകളുടെ മറുപടിയിൽ നിന്നാണ്​ ഗവേഷക സംഘം ഈ വിവരം ശേഖരിച്ചത്​. എം.പിമാരുടെ മണ്ഡലത്തിലെ വോട്ടർമാർ എന്ന മട്ടിൽ കേന്ദ്രീയ വിദ്യാലയങ്ങളിലെ പ്രവേശനവുമായി ബന്ധപ്പെട്ടാണ്​ ഇവർ മെയിൽ അയച്ചത്​. എന്നാൽ, വെറും 9.5 ശതമാനം പേരാണ്​ മെയിലിന്​ മറുപടി അയച്ചത്​. മിലൻ വൈഷ്​ണവ്​, സക്ഷാം ഖോസ്​ല, ഐദാൻ മില്ലിഫ്​, റേച്ചൽ ഓസ്​നോസ്​ എന്നിവരുടെ സംഘമാണ്​ ഈ വിവരങ്ങൾ കണ്ടെത്തിയത്​. മാത്രമല്ല, ഇന്ത്യയുടെ അത്രപേലും വികാസം പ്രാപിച്ചിട്ടില്ലാത്ത ആഫ്രിക്കൻ രാജ്യങ്ങളിലെ ജനപ്രതിനിധികൾ പോലും ഇന്ത്യൻ എം.പിമാരെക്കാൾ ഇ മെയിലിൽ മറുപടി അയക്കുന്നതിൽ മുന്നിലാണെന്ന്​ ഗവേഷക റിപ്പോർട്ട്സാക്ഷ്യപ്പെടുത്തുന്നു.

ജനങ്ങൾ നേരിട്ട്​ വോ​ട്ട്​ ചെയ്​ത്​ തെരഞ്ഞെടുക്കാത്തതിനാലാവണം രാജ്യസഭ എ.പിമാരുടെ പ്രതികരണം ലോക്​സഭ എം.പിമാരെക്കാൾ മോശമാണ്​. ജനങ്ങളുമായി നേരിട്ട്​ ബന്ധമില്ലാത്തതുകൊണ്ട്​ മറുപടി നൽകി സമയം കളയണ്ട എന്നു കരുതിക്കാണും. കിട്ടിയ പല മറുപടികളും ഏറെ വൈകിയതിനാൽ പ്രയോജന രഹിതമാണെന്നും ഗവേഷകർ തുറന്നുകാട്ടുന്നു.

സോഷ്യൽ മീഡിയയിൽ സജീവമായ യുവ എം.പിമാരാണ്​ ഇ മെയിലിൽ കൃത്യമായി മറുപടി നൽകുന്നവരിൽ മുന്നിൽ. ജാതി, മത സമവാക്യങ്ങളും മറുപടി നൽകുന്നതിൽ ഒരു ഘടകമാണെന്ന്​ ഇവർ കണ്ടെത്തുന്നു. സ്വന്തം മതത്തിലോ ജാതിയിലോ ഉൾപ്പെടുന്ന വോട്ടർമാരുടെ മെയിലിന്​ മറുപടി നൽകുന്ന അത്ര ശുഷ്​കാന്തി മറ്റു ജാതി/മതക്കാരോട്​ കാണിക്കാറില്ല.

പല വിദേശ രാജ്യങ്ങളിലും ഇൗ ‘സ്വജന പക്ഷപാതം’ വ്യക്​തമാണെന്നും റിപ്പോർട്ടിലുണ്ട്​. കറുത്ത വർഗക്കാരോട്​ വിവേചനം കാണിക്കുന്ന​ വെള്ളക്കാരെയും റിപ്പോർട്ടിൽ തൊലിയുരിച്ച്​ കാണിക്കുന്നു.

Tags:    
News Summary - Indian MPs are Not Responsive Over Email a new research rpoert

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.