ഇന്ത്യൻ മാധ്യമപ്രവർത്തകന് യു.എസിൽ ഖലിസ്ഥാൻവാദികളുടെ ആക്രമണം

വാഷിങ്ടൺ: ഖലിസ്ഥാൻവാദികൾ തന്നെ ശാരീരികമായി ആക്രമിച്ചെന്ന് യു.എസിലെ ഇന്ത്യൻ മാധ്യമപ്രവർത്തകൻ. അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി ലളിത് ഝാ എന്ന പി.ടി.ഐ മാധ്യമപ്രവർത്തകൻ പറയുന്നു.

അമേരിക്കയിലെ ഇന്ത്യൻ എംബസിക്ക് മുന്നിലായിരുന്നു സംഭവം. വാരിസ് പഞ്ചാബ് ദേ നേതാവ് അമൃത്പാൽ സിങ്ങിനെ അറസ്റ്റ് ചെയ്യാനുള്ള പഞ്ചാബ് പൊലീസിന്‍റെ നടപടിയിൽ പ്രതിഷേധിച്ച് ഖലിസ്ഥാൻവാദികൾ ഇവിടെ പ്രതിഷേധ പ്രകടനം നടത്തുകയായിരുന്നു. പ്രതിഷേധത്തിന്‍റെ ദൃശ്യം പകർത്തവെയായിരുന്നു ആക്രമണം.

അതേസമയം, ഇത്തരം പ്രവർത്തനങ്ങൾ 'ഖലിസ്ഥാൻ പ്രതിഷേധക്കാർ' എന്ന് വിളിക്കപ്പെടുന്നവരുടെ അക്രമത്തിനും സാമൂഹിക വിരുദ്ധ പ്രവണതകൾക്കും അടിവരയിടുന്നതാണെന്ന് വാഷിങ്ടണിലെ ഇന്ത്യൻ എംബസി പ്രതികരിച്ചു.

കാനഡ, സാൻഫ്രാൻസിസ്കോ, ലണ്ടൻ എന്നിവിടങ്ങളിൽ ഖലിസ്ഥാൻവാദികളുടെ അക്രമം അരങ്ങേറിയിരുന്നു. കാനഡയിൽ മഹാത്മ ഗാന്ധിയുടെ വെങ്കല പ്രതിമ വികൃതമാക്കിയിരുന്നു.

Tags:    
News Summary - Indian journalist attacked by Khalistani supporters in US

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.