വി​ദ്യാ​ർ​ഥി സ​മ​ര​കാ​ല​ത്ത് സർക്കാർ വ്യാ​പ​ക​മാ​യി പോ​സ്റ്റു​ക​ൾ നീ​ക്കം ചെ​യ്തു; ഓ​രോ 68 സെ​ക്ക​ൻ​ഡി​ലും ഒ​രു ബ്ലോ​ക്കി​ങ്

ന്യൂ​ഡ​ൽ​ഹി: ത​ങ്ങ​ൾ ഏ​റ്റ​വും ന​ന്നാ​യി ഉ​പ​യോ​ഗി​ച്ചു​വ​രു​ന്ന സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ ത​ങ്ങ​ൾ​ക്കെ​തി​രെ​യും പൊ​തു​ജ​നാ​ഭി​പ്രാ​യം രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​ൽ വി​ജ​യി​ച്ചു തു​ട​ങ്ങി​യ​തോ​ടെ അ​വ​ക്കെ​തി​രെ ക​ത്രി​ക​പ്ര​യോ​ഗം വ്യാ​പ​ക​മാ​ക്കി ബി.​ജെ.​പി സ​ർ​ക്കാ​ർ. ഇ​ൻ​സ്റ്റ​ഗ്രാം, ഫേ​സ്ബു​ക്ക്, യൂ​ട്യൂ​ബ് എ​ന്നി​വ​യി​ലെ ഉ​ള്ള​ട​ക്കം ത​ട​യു​ന്ന​തി​നാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​റി​ന്റെ വ്യാ​പ​ക ഇ​ട​പെ​ട​ൽ ന​ട​ക്കു​ന്ന​ത്. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്റെ സ​ഹ​യോ​ഗ് പോ​ർ​ട്ട​ൽ വ​ഴി​യാ​ണ് ഭൂ​രി​ഭാ​ഗം ബ്ലോ​ക്കി​ങ് ഉ​ത്ത​ര​വു​ക​ളും ന​ൽ​കി​യ​ത്.

ഒ​ഴി​വാ​ക്കാ​ൻ സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ക്കു​ന്ന ഉ​ള്ള​ട​ക്ക​ങ്ങ​ൾ പ​രി​ശോ​ധ​ന കൂ​ടാ​തെ ത​ന്നെ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ൽ നി​ന്ന് സ്വ​യം നീ​ക്കാ​ൻ, മെ​റ്റ ത​ങ്ങ​ളു​ടെ ആ​പ്ലി​ക്കേ​ഷ​ൻ പ്രോ​ഗ്രാ​മി​ങ് ഇ​ന്റ​ർ​ഫേ​സ് സ​ഹ​യോ​ഗ് പോ​ർ​ട്ട​ലു​മാ​യി സം​യോ​ജി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. അ​ഞ്ച് മാ​സ​ത്തി​നു​ള്ളി​ൽ ഉ​ള്ള​ട​ക്കം നീ​ക്കാ​ൻ ഏ​ക​ദേ​ശം 1.95 ല​ക്ഷം ഉ​ത്ത​ര​വു​ക​ളാ​ണ് സ​ർ​ക്കാ​ർ ബ​ന്ധ​പ്പെ​ട്ട പ്ലാ​റ്റ്ഫോ​മു​ക​ൾ​ക്ക് ന​ൽ​കി​യ​ത്.

നീ​റ്റ് യു.​ജി ചോ​​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​ക്കെ​തി​രെ വ​ൻ പ്ര​ക്ഷോ​ഭം ന​ട​ന്ന ജൂ​ൺ, ജൂ​ലൈ കാ​ല​യ​ള​വി​ലാ​ണ് സ​ർ​ക്കാ​ർ ഇ​ട​പെ​ട്ട് ഏ​റ്റ​വും അ​ധി​കം ഉ​ള്ള​ട​ക്കം നീ​ക്കി​യ​ത്. ശ​രാ​ശ​രി ഓ​രോ 68 സെ​ക്ക​ൻ​ഡി​ലും ഒ​രു ഉ​ത്ത​ര​വ് വീ​തം പു​റ​പ്പെ​ടു​വി​ച്ചു.

Tags:    
News Summary - Indian Government Widely Blocked Social Media Posts During Student Protests: One Every 68 Seconds

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.