ഇന്ത്യ ഈ വർഷം 7.5 ശതമാനം വളർച്ച പ്രതീക്ഷിക്കുന്നു -മോദി

ന്യൂഡൽഹി: ഇന്ത്യ ഈ വർഷം 7.5 ശതമാനം വളർച്ച ​പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇതോടെ അതിവേഗം വളർച്ച കൈവരിക്കുന്ന രാജ്യമായി ഇന്ത്യമാറുമെന്നും മോദി പറഞ്ഞു. ഇന്ത്യയുടെ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയുടെ വളർച്ച ഉയർത്തിക്കാട്ടി, 2025 ഓടെ അതിന്റെ മൂല്യം ഒരു ട്രില്യൺ ഡോളറിലെത്തുമെന്നും എല്ലാ മേഖലയിലും സർക്കാർ നവീകരണത്തെ പിന്തുണയ്ക്കുന്നുണ്ടെന്നും മോദി പറഞ്ഞു.

ബ്രിക്‌സ് ബിസിനസ് ഫോറത്തിന്റെ ഉദ്ഘാടന ചടങ്ങിൽ ഓൺലൈൻ വഴി പ​ങ്കെടുക്കുകയായിരുന്നു പ്രധാനമന്ത്രി. ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക രാജ്യങ്ങളാണ് ബ്രിക്സ് ബിസിനസ് ഫോറത്തിൽ പ​ങ്കെടുക്കുന്നത്. രാജ്യത്തിന്റെ ദേശീയ അടിസ്ഥാന സൗകര്യ പൈപ്പ്‌ലൈനിന് കീഴിൽ 1.5 ട്രില്യൺ ഡോളറിന്റെ നിക്ഷേപ അവസരങ്ങളുണ്ട്.

ഇന്ന് ഇന്ത്യയിൽ സംഭവിക്കുന്ന തരത്തിലുള്ള ഡിജിറ്റൽ പരിവർത്തനം ലോകത്ത് ഇതുവരെ ഉണ്ടായിട്ടില്ലെന്നും മോദി ചൂണ്ടിക്കാട്ടി.

Tags:    
News Summary - Indian economy expected to grow by 7.5 per cent this year: PM Modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.