റോഡരികില്‍ മാലിന്യം കത്തിക്കുന്നതില്‍ ഇന്ത്യ മുന്നിൽ

വാഷിങ്ടണ്‍: റോഡരികില്‍ മാലിന്യം കത്തിക്കുന്നത് വന്‍ തോതില്‍ ഇന്ത്യയില്‍ അന്തരീക്ഷ മലിനീകരണത്തിന് ഇടയാക്കുന്നതായി പുതിയ പഠനം. ലോകത്താകമാനം പ്രതിവര്‍ഷം 200 കോടി ടണ്‍ മാലിന്യം  ഉല്‍പാദിപ്പിക്കുന്നതായും അതില്‍ പാതിയോളം കത്തിക്കപ്പെടുന്നതായും യു.എസിലെ ഡ്യൂക് സര്‍വകലാശാല നടത്തിയ പഠനത്തില്‍ പറയുന്നു.

ഉല്‍പാദിപ്പിക്കപ്പെടുന്ന മാലിന്യം സംസ്കരിക്കാന്‍ പലയിടങ്ങളിലും മതിയായ സൗകര്യമില്ല. ഇക്കാര്യത്തില്‍ ഇന്ത്യ ഏറെ പിന്നിലാണെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിലെ തെരുവുകളിലൂടെ  നടന്നു നീങ്ങുകയാണെങ്കില്‍ ആരെങ്കിലും തീ കൊടുക്കുന്നതും കാത്ത് റോഡരികില്‍ മാലിന്യക്കൂനകള്‍ ഉയര്‍ന്നുനില്‍ക്കുന്നത് കാണാമെന്ന് പഠനസംഘത്തിലെ ഹെയ്ദി വ്രീലാന്‍ഡ് പറഞ്ഞു.

ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ബംഗളൂരു പോലുള്ള നഗരങ്ങളില്‍പോലും ഇതാണ് അവസ്ഥയെന്നും ഇങ്ങനെ കത്തിക്കുന്ന മാലിന്യത്തിന് സമീപം നില്‍ക്കുന്ന ഒരാള്‍ സാധാരണ ഗതിയില്‍ വായുവില്‍നിന്ന് ശ്വസിക്കുന്ന വിഷത്തേക്കാള്‍ 1000 മടങ്ങാണ് ഉള്ളിലേക്ക് വലിച്ചെടുക്കുന്നതെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.

Tags:    
News Summary - India won first price in waste disposal near road side

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.