ഇന്ത്യയിൽ ഒമിക്രോൺ വ്യാപനമു​ണ്ടായേക്കാം; ആശങ്കപ്പെടേണ്ടതില്ലെന്ന്​ പുതിയ വകഭേദം കണ്ടെത്തിയ ഡോക്ടർ

ന്യൂഡൽഹി: ഇന്ത്യയിൽ ചെറിയ ഒമിക്രോൺ വ്യാപനമുണ്ടാവുമെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന്​ പുതിയ വകഭേദം കണ്ടെത്തിയ ദക്ഷിണാഫ്രിക്കയിലെ ഡോക്ടർ. പി.ടി.ഐക്ക്​ നൽകിയ അഭിമുഖത്തിലാണ് അവർ​ ഇക്കാര്യം പറഞ്ഞത്​. ദക്ഷിണാഫ്രിക്കയിൽ ഈയടുത്ത്​ ഉണ്ടായത്​ പോലെ ഗുരുതര ലക്ഷണങ്ങളില്ലാത്ത വ്യാപനമാവും ഇന്ത്യയിലുണ്ടാവുകയെന്നും ദക്ഷിണാഫ്രിക്കൻ മെഡിക്കൽ അസോസിയേഷൻ പ്രസിഡന്‍റ്​ ഡോ.ആഞ്ജലിക്യു കോട്ടേസ പറഞ്ഞു.

വാക്സിൻ സ്വീകരിച്ചവർക്ക്​ ഒമിക്രോൺ പ്രതിസന്ധിയാവില്ല. എന്നാൽ, വാക്സിൻ സ്വീകരിക്കാത്തവരിൽ പുതിയ വ​കഭേദം 100 ശതമാനം വെല്ലുവളിയാവുമെന്നും അവർ പറഞ്ഞു. നിലവിലുള്ള വാക്സിനുകൾ കൊണ്ട്​ ഒമിക്രോൺ വ്യാപനം തടഞ്ഞു നിർത്താൻ സാധിക്കും. അതേസമയം, ഒമിക്രോൺ വകഭേദത്തോടെ കോവിഡ്​ അവസാനിക്കുമെന്ന്​ കരുതാനാവില്ലെന്നും അവർ പ്രവചിച്ചു.

നിലവിൽ ഒമിക്രോൺ ഒരു ഭീഷണിയല്ല. എങ്കിലും അതിവേഗത്തിൽ രോഗം പടരുന്നുണ്ട്​. എന്നാൽ, കുറച്ച്​ രോഗികളെ മാത്രമാണ്​ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്​. ചൂടുള്ള ശരീരപ്രകൃതിയുള്ളവരെ ഒമിക്രോൺ വേഗം പിടികൂടിയേക്കും. കുട്ടികളേയും രോഗം ബാധിച്ചേക്കാം. എന്നാൽ, അഞ്ച്​ മുതൽ ആറ്​ ദിവസത്തിനുള്ളിൽ കുട്ടികൾ ഒമിക്രോണിൽ നിന്നും മോചനം നേടു​മെന്നും അവർ കൂട്ടിച്ചേർത്തു.

Tags:    
News Summary - India will see 'mild' Omicron surge, vaccines will help, says doctor who first identified variant

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.