പതിനഞ്ചു വർഷത്തിനുള്ളിൽ ഇന്ത്യ 10 ട്രില്ല്യൺ സമ്പദ്​വ്യവസ്ഥ​യാകും -രാജ്​നാഥ്​ സിങ്​

ന്യൂഡൽഹി: അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന ഇന്ത്യ 15 വർഷത്തിനുള്ളിൽ 10 ട്രില്ല്യൺ ഡോളർ സമ്പദ്​വ്യവസ്ഥയായി മാറ ുമെന്ന്​ പ്രതിരോധമന്ത്രി രാജ്​നാഥ്​ സിങ്​.
അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ അഞ്ച്​ ട്ര ില്ല്യണ്‍ ഡോളര്‍ വളര്‍ച്ച കൈവരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ പഞ്ഞിരുന്നു. എന്നാൽ ആ ലക്ഷ്യം കൈവരിച്ച്​ 10 ട്രില്ല്യൺ ഡോളർ എന്ന ഘട്ടത്തിലേക്കും ഇന്ത്യ വളരും -രാജ്​നാഥ്​ സിങ്​ പറഞ്ഞു. ന്യൂഡൽഹിയിൽ 22ാമത്​ ഇന്ത്യൻ ഇൻറർനാഷണൽ സെക്യൂരിറ്റി എക്​സ്​പോ ഉദ്​ഘാടനം ചെയ്യുകയായിരുന്നു ​അദ്ദേഹം.

ഇന്ത്യയുടെ വളർച്ചയിൽ പ്രതിരോധ മേഖലക്ക്​ പ്രധാനപങ്കുണ്ട്​. ആഭ്യന്തര ആയുധ നിർമാണത്തിലൂടെ ലോകോത്തര നിലവാരത്തിലേക്ക്​ ഉയരാനും മേഖലയിലെ ഇറക്കുമതി കുറച്ച്​ സ്വയം പര്യാപ്​ത കൈവരിക്കാനും ഇന്ത്യക്ക്​ കഴിയുമെന്നും രാജ്​നാഥ്​ സിങ്​ കൂട്ടിച്ചേർത്തു.

പ്രതിരോധ മേഖലയിൽ സ്വകാര്യ പങ്കാളിത്തം നടപ്പാക്കുക വഴി 2025നുള്ളിൽ പ്രതിരോധ മേഖല 23 ബില്ല്യൺ ഡോളറി​​െൻറ വളർച്ച കൈവരിക്കുമെന്ന്​ സിങ്​ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

Tags:    
News Summary - India will become USD 10 trillion economy in 10-15 years: Rajnath - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.