Posted On
date_range Updated On
date_range നീസ് ആക്രമണത്തെ അപലപിച്ച് മോദി; തീവ്രവാദത്തെ നേരിടാൻ ഇന്ത്യ ഫ്രാൻസിനൊപ്പമെന്നും പ്രഖ്യാപനം
ന്യൂഡൽഹി: ഫ്രഞ്ച് നഗരമായ നീസിലെ പള്ളിയിൽ കത്തിയുമായെത്തിയ ആൾ നടത്തി ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ട സംഭവത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തീവ്രവാദത്തെ നേരിടാൻ ഇന്ത്യൻ ഫ്രാൻസിനൊപ്പമുണ്ടാവുമെന്നും മോദി പറഞ്ഞു. ട്വിറ്ററിലൂടെയാണ് മോദിയുടെ പ്രതികരണം.
നീസിലുൾപ്പടെ ഫ്രാൻസിൽ ഈയടുത്തുണ്ടായ ഭീകരാക്രമണങ്ങളെ അപലപിക്കുന്നു. ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെയും ഫ്രാൻസിലെ ജനതയുടേയും ദുഃഖത്തിൽ പങ്കുചേരുന്നു. തീവ്രവാദത്തെ നേരിടാൻ ഇന്ത്യ ഫ്രാൻസിനൊപ്പമുണ്ടാവുമെന്നും മോദി ട്വീറ്റ് ചെയ്തു.
നീസിലെ നോത്രേ ദാം പള്ളിയിലാണ് കത്തിയുമായെത്തിയാൾ ആക്രമണം നടത്തിയത്. ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. പൊലീസിെൻറ വെടിയേറ്റ അക്രമി ഇപ്പോൾ ആശുപത്രിയിൽ ചികിൽസയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.