ആദ്യ റഫാൽ യുദ്ധവിമാനം സെപ്റ്റംബർ 20ന് ഇന്ത്യക്ക് കൈമാറും

ന്യൂഡൽഹി: ഫ്രാൻസിൽ നിന്ന് വാങ്ങുന്ന റഫാൽ യുദ്ധവിമാനങ്ങളിൽ ആദ്യത്തേത് സെപ്റ്റംബറോടെ ഇന്ത്യയിലെത്തും. ഇന്ത്യ ൻ വ്യോമസേനക്കായി ഫ്രഞ്ച് കമ്പനിയായ ദാസ്സോ ഏവിയേഷൻ നിർമിച്ച ആദ്യ വിമാനം സെപ്റ്റംബർ 20ന് കൈമാറും. പ്രതിരോധ മന്ത് രി രാജ്നാഥ് സിങ്, വ്യോമസേന മേധാവി ബി.എസ്. ധനോവ എന്നിവരുടെ സാന്നിധ്യത്തിലായിരിക്കും കൈമാറ്റം.

റഫാൽ യുദ്ധവിമാനങ്ങളാണ് ഇന്ത്യ ഫ്രാൻസിൽ നിന്ന് വാങ്ങുക. ഹരിയാനയിലെ അംബാല, പശ്ചിമ ബംഗാളിലെ ഹാഷിമാര എന്നീ വ്യോമതാവളങ്ങളിൽ ഇവയെ വിന്യസിക്കും. മൂന്ന് ബാച്ചുകളിലായി 24 പൈലറ്റുമാരെ ഇന്ത്യ റഫാൽ വിമാനങ്ങൾക്കായി പരിശീലിപ്പിക്കും.

2016 സെപ്റ്റംബറിലാണ് ഇന്ത്യ 36 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങാൻ ഫ്രാൻസുമായി കരാർ ഒപ്പിട്ടത്. 58,000 കോടി രൂപയുടേതായിരുന്നു കരാർ. മിഗ് വിമാനങ്ങള്‍ തകര്‍ന്നടിയുന്നതും മിറാഷ് 200 യുദ്ധ വിമാനങ്ങള്‍ക്ക് പ്രായമേറുകയും ചെയ്ത സാഹചര്യത്തിലാണ് വിദേശത്തുനിന്നും ആധുനിക പോർവിമാനങ്ങൾ വാങ്ങാൻ ഇന്ത്യ തീരുമാനിച്ചത്.

റഫാൽ യുദ്ധ വിമാന കരാറിൽ വൻ അഴിമതി നടന്നതായി ആരോപണമുയർന്നിരുന്നു. മുൻ യു.പി.എ സർക്കാറിന്‍റെ കാലത്ത് തീരുമാനിച്ചതിനെക്കാൾ മൂന്നിരട്ടി വിലയ്ക്കാണ് വിമാനങ്ങൾ വാങ്ങുന്നതെന്നാണ് ആരോപണം. വിമാനത്തിന്‍റെ സാങ്കേതിക വിദ്യ കൈമാറ്റം ചെയ്യില്ലെന്ന വ്യവസ്ഥയും ഇന്ത്യക്ക് തിരിച്ചടിയായി.

Tags:    
News Summary - India set to receive first Rafale jet on September 20

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.