കോവിഡ്​ രോഗികൾ കുറയുന്നു; രാജ്യത്ത്​ പ്രതിദിന രോഗികൾ മാർച്ചിലേക്കാൾ കുറവ്​

ന്യൂഡൽഹി: ഇന്ത്യയിൽ പ്രതിദിന കോവിഡ്​ കേസുകൾ മാർച്ചിന്​ ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിൽ. 24 മണിക്കൂറിനിടെ 14,313 കോവിഡ്​ കേസുകളാണ്​ രാജ്യത്ത്​ റിപ്പോർട്ട്​ ചെയ്​തിരിക്കുന്നത്​. കഴിഞ്ഞ ദിവസം 181 കോവിഡ്​ രോഗികൾ മരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ ദിവസം 26,579 പേർ രോഗമുക്തി നേടി. 98.04 ശതമാനമാണ്​ രോഗമുക്തി നിരക്ക്​. 2020 മാർച്ചിന്​ ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്​. രാജ്യത്ത്​ ഇതുവരെ 3,33,20,057 പേർ കോവിഡ്​ മുക്തരായിട്ടുണ്ട്​. 2,14,900 പേരാണ്​ നിലവിൽ കോവിഡ്​ ബാധിച്ച്​ ചികിത്സയിലുള്ളത്​. 212 ദിവസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ കണക്കാണിത്​.

ദേശീയ വാക്​സിനേഷൻ യജ്ഞത്തിന്‍റെ ഭാഗമായി ഇതുവരെ 95.89 കോടി ഡോസ്​ വാക്​സിൻ വിതരണം ചെയ്​തു. 108 കോടി ജനങ്ങളെ ഈ വർഷം അവസാനത്തോടെ മുഴുവനായി വാക്​സിനേഷന്​ വിധേയമാക്കാനാണ്​ കേന്ദ്രം പദ്ധതിയിടുന്നത്​.

Tags:    
News Summary - India Sees Lowest Daily COVID-19 Cases Since Early March

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.