Posted On
date_range Updated On
date_range കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മരിച്ചത് 3689 പേർ, 3.92 ലക്ഷം പുതിയ രോഗികൾ
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിക്കുന്നവരുടെയും മരിക്കുന്നവരുടെയും എണ്ണത്തിൽ കുതിപ്പ്.കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3689 പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്. 3,92,488 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
ഇതോടെ രാജ്യത്തെ കോവിഡ് ബാധിച്ചവരുടെ എണ്ണം 1,95,57,457 ആയി ഉയർന്നു. അതെ സമയം ഇന്നലെ 3,07,865 പേര്‍ കോവിഡ് മുക്തരായി.കോവിഡ് റിപ്പോർട്ട് ചെയ്തതിന് ശേഷം ഇന്ത്യയിൽ ഇതുവരെ 2,15,542 പേർ മരിച്ചു.1,59,92,271 പേർ രോഗമുക്തരായെന്നും 15,68,16,031 പേർക്ക് വാക്സിനേഷൻ നൽകിയെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.