ഇന്ത്യയിൽ 24 മണിക്കൂറിൽ 50 മരണം; കോവിഡ്​ ബാധിതരുടെ എണ്ണം 19,984 ആയി

ന്യൂഡൽഹി: രാജ്യത്ത്​ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 50 പേർ കോവിഡ്​ വൈറസ്​ ബാധിച്ച്​ മരിച്ചതായി കേന്ദ്ര -ആരോഗ്യ കു ടുംബക്ഷേമ മ​ന്ത്രാലയം. പുതുതായി 1383 പേർക്കു കൂടി കോവിഡ്​ ബാധ സ്ഥിരീകരിച്ചു. ഔദ്യോഗിക കണക്കുകൾ പ്രകാരം രാജ്യത്ത്​ 19,984 പേർക്കാണ്​ ഇതുവരെ വൈറസ്​ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്​. 640 പേർക്ക്​​ ജീവൻ നഷ്​ടമായത്​.

ഏപ്രിൽ 14ന്​ 10000ത്തോളം പേർക്കാണ്​ രോഗ ബാധ റിപ്പോർട്ട്​ ചെയ്​തിരുന്നത്​. എന്നാൽ ഏപ്രിൽ 21ലെ കണക്ക്​ പ്രകാരം രാജ്യത്ത്​ 15,474 പേർ നിലവിൽ ചികിത്സയിലുണ്ട്​. 3869 പേരാണ്​ രോഗമുക്തി നേടിയത്​. കോവിഡ്​ വ്യാപനതോത്​ കുറഞ്ഞെന്നാണ്​ ആരോഗ്യമന്ത്രാലയം അവകാശപ്പെടുന്നത്​.

ഏറ്റവും കൂടുതൽ കോവിഡ്​​ കേസുകൾ റിപ്പോർട്ട്​ ചെയ്​ത മഹാരാഷ്​ട്രയിൽ വൈറസ്​ ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 6191 ആയി ഉയർന്നു. 251 പേരാണ്​ ഇവിടെ മരിച്ചത്​. 722 പേർ രോഗമുക്തി നേടി.

ഗുജറാത്തിൽ 2178 കോവിഡ്​ കേസുകൾ റിപ്പോർട്ട്​ ചെയ്​തു. രാജ്യതലസ്ഥനാമായ ഡൽഹിയിലും കോവിഡ്​ വ്യാപനതോതിൽ വർധനവാണുണ്ടായിട്ടുള്ളത്​. ഇതുവരെ 2156 പേർക്കാണ്​ ഇവിടെ കോവിഡ്​ സ്ഥിരീകരിച്ചത്​.

Tags:    
News Summary - India reports 1383 new Covid-19 cases, 50 deaths in last 24 hours - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.