ഇന്ത്യയിൽ 24 മണിക്കൂറിനുള്ളിൽ 103 കോവിഡ്​ മരണം; 3940 പുതിയ കേസുകൾ

ന്യൂഡൽഹി: രാജ്യത്ത് പുതുതായി റിപ്പോർട്ട്​  ചെയ്യുന്ന കോവിഡ് 19 കേസുകളുടെ എണ്ണത്തിൽ ക്രമാതീതമായ വർധനവ്. 24 മണിക്കൂറിനുള്ളിൽ 3970 പുതിയ രോഗബാധയും 103 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് രോഗബാധിതരുടെ എണ്ണം 85,940 ആയി. മരണസംഖ്യ 2752 ആയി ഉയർന്നു. 
രോഗമുക്തി നേടുന്ന നിരക്ക് 35 ശതമാനത്തിന് മുകളിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അവകാശപ്പെടുന്നു. 30,153 പേരാണ്​ രോഗമുക്തി നേടിയത്​. കഴിഞ്ഞ ദിവസം 2233 പേർ ആശുപത്രി വിട്ടു. 

ഏറ്റവും കൂടുതൽ കോവിഡ്​ കേസുകളുള്ള മഹാരാഷ്ട്രയിൽ വൈറസ്​ ബാധിതരുടെ എണ്ണം 29100 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1576 പേർക്കാണ്​ വൈറസ്​ ബാധ​ സ്ഥിരീകരിച്ചത്​. ഇന്ന്​ 49 പേർ മരിച്ചതോടെ മരണസംഖ്യ 1068 ആയി. 

ഗുജറാത്തിൽ വെള്ളിയാഴ്​ച 20 പേരാണ്​ മരിച്ചത്​. ഇതോടെ സംസ്ഥാനത്തെ മരണസംഖ്യ 606 ആയി. ഇതുവരെ 9931പേർക്കാണ്​ കോവിഡ്​ സ്ഥിരീകരിച്ചിട്ടുള്ളത്​. 

തമിഴ്​നാട്ടി​ലെ കോയ​േമ്പട്​ മാർക്കറ്റിൽ കോവിഡ്​ വ്യാപിച്ചതോടെ വൈറസ്​ ബാധിതരുടെ എണ്ണം 10,108 ആയി. 71 മരണങ്ങളും റിപ്പോർട്ട്​ ചെയ്​തു. 

ഡൽഹിയിൽ 8,895 കേസുകളും 123 മരണം, രാജസ്ഥാൻ  4,727 (125), മധ്യപ്രദേശ്​ 4,595 (239), ഉത്തർപ്രദേശ്​ 4,057 (95), പശ്ചിമബംഗാൾ 2,461 (225) എന്നിങ്ങനെയാണ്​ കണക്കുകൾ.

Tags:    
News Summary - India reported nearly 86,000 coronavirus cases - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.