ന്യൂഡൽഹി: കോവിഡിന്‍റെ രണ്ടാം വ്യാപനം ഇന്ത്യയിൽ അതിതീവ്രമായി തുടരുന്നു. തുടർച്ചയായ രണ്ടാം ദിവസവും മൂന്ന് ലക്ഷത്തിലധികം പേർക്ക് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചു. 332,730 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗബാധ സ്ഥിരീകരിച്ചത്.
ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 16,263,695 ആയി ഉയർന്നു. ഇതിൽ 1,36,48,159 പേർക്ക് രോഗമുക്തിയുണ്ടായി. 24,28,616 പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. 2,263 പേർ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ആകെ കോവിഡ് മരണം 186,920 ആയി ഉയർന്നു.
അതേസമയം, രാജ്യത്ത് ഓക്ജിൻ ക്ഷാമം ഇപ്പോഴും അതിരൂക്ഷമായി തുടരുകയാണ്. ഡൽഹിയിലെ പല ആശുപത്രികളിലും ഓക്സിജൻ ക്ഷാമം അനുഭവപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഏതാനം മണിക്കൂർ സമയത്തേക്ക് ഉപയോഗിക്കാനുള്ള ഓക്സിജൻ മാത്രമാണ് ആശുപത്രികളിൽ ബാക്കിയുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.