ന്യൂഡൽഹി: ലോകത്ത് ഭക്ഷ്യക്ഷാമം നേരിടുന്ന സാഹചര്യത്തിൽ ഭക്ഷ്യവസ്തുക്കൾ നൽകാൻ ഇന്ത്യ തയാറാണെന്ന പ്രസ്താവനയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക വ്യാപാര സംഘടന അനുവദിക്കുകയാണെങ്കിൽ ഇന്ത്യയുടെ ഭക്ഷ്യശേഖരം കൈമാറാൻ തയാറാണെന്ന് മോദി അറിയിച്ചു. യുക്രെയ്ൻ-റഷ്യ യുദ്ധം മൂലം പല സ്ഥലങ്ങളിലും ഭക്ഷ്യവസ്തുക്കൾക്ക് ക്ഷാമം അനുഭവപ്പെടുകയാണെന്ന് മോദി പറഞ്ഞു.
കോവിഡിനെ തുടർന്ന് 80 കോടി പേർക്കാണ് ഇന്ത്യ സൗജന്യമായി ഭക്ഷ്യവസ്തുക്കൾ നൽകുന്നത്. ഇപ്പോൾ ലോകത്ത് ഭക്ഷ്യവസ്തുക്കൾക്ക് വലിയ ക്ഷാമം അനുഭവപ്പെടുകയാണ്. ബൈഡനുമായുള്ള ചർച്ചയിൽ ഇത് ഞാൻ ഉന്നയിച്ചു. ലോകവ്യാപാര സംഘടനയുടെ അനുമതി ലഭിക്കുമെങ്കിൽ ഭക്ഷ്യവസ്തുക്കൾ ലോകരാജ്യങ്ങൾക്ക് കൈമാറാൻ തയാറാണെന്ന് താൻ യു.എസ് പ്രസിഡന്റ് ബൈഡനെ അറിയിച്ചതായി മോദി പറഞ്ഞു.
ഞങ്ങളുടെ ജനങ്ങൾക്ക് വേണ്ട ഭക്ഷണം ഇവിടെയുണ്ട്. എന്നാൽ, ഇന്ത്യയിലെ കർഷകർ വിചാരിക്കുകയാണെങ്കിൽ ലോകരാജ്യങ്ങളേയും അവർക്ക് ഊട്ടാൻ സാധിക്കും. നിയമങ്ങൾ അനുസരിച്ച് മാത്രമേ ഇന്ത്യക്ക് പ്രവർത്തിക്കാനാവു. ഇക്കാര്യത്തിൽ ലോക വ്യാപാര സംഘടനയുടെ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.