സർക്കാർ ജോലി വാഗ്ദാനവുമായി ‘ഇൻഡ്യ’

പട്ന: ബിഹാറിൽ ഇൻഡ്യ സഖ്യം അധികാരത്തിലെത്തിയാൽ എല്ലാ കുടുംബങ്ങൾക്കും സർക്കാർ ജോലി നൽകുന്നതിന് 20 ദിവസത്തിനുള്ളിൽ നിയമം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി സ്ഥാനാർഥി തേജസ്വി യാദവ്. 20 മാസത്തിനുള്ളിൽ നിയമനങ്ങൾ പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഖഗാരിയ ജില്ലയിലെ ഗോഗ്രിയിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ രൂപവത്കരിക്കാൻ മാത്രമല്ല, സംസ്ഥാനം കെട്ടിപ്പടുക്കാനുംവേണ്ടിയാണ് താൻ തെരഞ്ഞെടുപ്പിൽ പോരാടുന്നതെന്ന് തേജസ്വി യാദവ് പറഞ്ഞു. ബിഹാറിനെ ഒന്നാം സ്ഥാനത്ത് എത്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - India promises government jobs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.