Posted On
date_range Updated On
date_range െഎ.െഎ.ടികളിൽ ഇനി നേപ്പാളി വിദ്യാർത്ഥികൾക്കും പ്രവേശനം നൽകും
കാഠ്മണ്ഡു: ഇന്ത്യൻ ഇൻസ്റ്റിറ്റ്യട്ട് ഒാഫ് ടെക്നോളജിയിൽ ഇനി നേപ്പാളി വിദ്യാർത്ഥികൾക്കും പ്രവേശനം നൽകും. രാഷ്ട്രപതി പ്രണബ് മുഖർജിയാണ് ഇക്കാര്യം സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
ഇന്ത്യയും നേപ്പാളും തമ്മിലുള്ള ബന്ധത്തിെൻറ ഭാഗമാണ് വിദ്യാഭ്യാസ രംഗത്തുള്ള പരസ്പര സഹകരണം. നേപ്പാളിെൻറ മാനവവിഭവശേഷി വികസിപ്പിക്കുന്നതിനായി കാലങ്ങളായി ഇന്ത്യ സഹായം നൽകുന്നുണ്ട്. അടുത്ത വർഷം മുതൽ െഎ.െഎ.ടികളിൽ നേപ്പാളി വിദ്യാർഥികൾക്ക് റഗുലർ രീതിയിൽ ബിരുദ–ബിരുദാനന്തര കോഴ്സുകളിൽ പ്രവേശനം നേടാൻ സാധിക്കും. പുതിയ തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് പ്രണബ് മുഖർജി പറഞ്ഞു. ഇന്ത്യയും നേപ്പാളും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിലായിരുന്നു രാഷ്ട്രപതിയുടെ പ്രഖ്യാപനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.