ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം; ഇന്ത്യ വിരുദ്ധ മുദ്രാവാക്യം വിളി

ന്യൂഡല്‍ഹി: നേപ്പാളുമായി അതിര്‍ത്തി പങ്കിടുന്ന ലാഖിംപുര്‍ ഖേരിയില്‍ സംഘര്‍ഷം നിലനില്‍ക്കുന്നതായി അതിര്‍ത്തി സംരക്ഷണ സായുധസേന വിഭാഗമായ സശസ്ത്ര സീമ ബല്‍ (എസ്.എസ്.ബി) വൃത്തങ്ങള്‍ അറിയിച്ചു. ഇവിടെയത്തെിയ ഒരു സംഘം നേപ്പാള്‍ പൗരന്മാര്‍  സൈന്യത്തിനു നേരെ കല്ളേറു നടത്തുകയും ഇന്ത്യവിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസം, എസ്.എസ്.ബിയുടെ വെടിവെപ്പില്‍ ഒരു നേപ്പാള്‍ പൗരന്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍, എസ്.എസ്.ബി ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്. അതേസമയം, ഇക്കാര്യത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

ബുധനാഴ്ചയാണ് സംഘര്‍ഷങ്ങളുടെ തുടക്കം. അതിര്‍ത്തിയില്‍ കലുങ്ക് നിര്‍മിക്കാന്‍ ഏതാനും നേപ്പാള്‍ പൗരന്മാര്‍ ശ്രമിച്ചതോടെയാണ് പ്രശ്നം ഉടലെടുത്തത്. ഇരു രാജ്യത്തിന്‍െറയും സംയുക്ത സര്‍വേക്കുശേഷമല്ലാതെ പ്രസ്തുത സ്ഥലത്ത് നിര്‍മാണം സാധ്യമല്ളെന്ന് ചൂണ്ടിക്കാട്ടി എസ്.എസ്.ബി തടഞ്ഞു. തുടര്‍ന്നായിരുന്നു കല്ളേറ്. സംഭവത്തില്‍ ഒമ്പത് സൈനികര്‍ക്ക് പരിക്കേറ്റു.

Tags:    
News Summary - india nepal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.