കോവിഡ് വാക്സിനുകളുടെ ഉത്പാദനം ഇന്ത്യ വൻതോതിൽ വര്‍ധിപ്പിക്കണമെന്ന് എയിംസ് മേധാവി രണ്‍ദീപ് ഗുലേറിയ

ന്യൂഡല്‍ഹി: കോവിഡ് വാക്സിനുകളുടെ ഉത്പാദനം ഇന്ത്യ വൻതോതിൽ വര്‍ധിപ്പിക്കേണ്ടതുണ്ടെന്ന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് മേധാവി ഡോ. രണ്‍ദീപ് ഗുലേറിയ.

ജൂലൈ അവസാനത്തോടെ പ്രതിദിനം ഒരു കോടി ആളുകള്‍ക്ക് വാക്‌സിനേഷന്‍ നല്‍കുമെന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നു. അതിന് വേണ്ടി ഇന്ത്യ ഉല്‍പാദനം വര്‍ദ്ധിപ്പിക്കുകയും വിദേശത്ത് നിന്ന് കഴിയുന്നത്ര വാക്‌സിനുകള്‍ വാങ്ങുകയും ചെയ്യേണ്ടതുണ്ട്," അദ്ദേഹം പറഞ്ഞു.

വിദേശത്ത് നിന്ന് ഡോസുകള്‍ വാങ്ങുന്നതിനുള്ള സമഗ്രമായ നീക്കവും ആവശ്യമാണ്. വാക്സിന്‍ സംഭരണത്തിന് സമഗ്രമായ പരിഹാരം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

വിവിധ സംസ്ഥാനങ്ങള്‍ വാക്‌സിന് വേണ്ടി അന്താരാഷ്ട്ര നിര്‍മ്മാതാക്കളെ സമീപിക്കുകയും നിര്‍മ്മാതാക്കള്‍ വാക്‌സിന്‍ നല്‍കാന്‍ വിസമ്മതിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഗുലേറിയ പ്രതികരണം നടത്തിയത്.

അതേസമയം, അടുത്ത വര്‍ഷം ഇന്ത്യയില്‍ സിംഗിള്‍ ഡോസ് കൊവിഡ് -19 വാക്സിന്‍ വിപണിയിലെത്തിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വാക്സിന്‍ നിര്‍മ്മതാക്കളായ മോഡേണ അറിയിച്ചു. 

Tags:    
News Summary - India Looks To Vaccinate 1 Crore People Daily By July-End sys: AIIMS Chief Randeep Guleria

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.