ന്യൂഡൽഹി: 24 മണിക്കുറിനിടെ പുതിയ 7,240 കോവിഡ് കേസുകളും എട്ട് മരണവും റിപ്പോർട്ട് ചെയ്ത് രാജ്യം. ഇന്നലെ മുതൽ കോവിഡ് കണക്കിൽ 38.4 ശതമാനത്തിന്‍റെ വർദ്ധനയാണ് രേഖപ്പെടുത്തിയത്.
ഏറ്റവും കൂടുതൽ കേസുകൾ മഹാരാഷ്ട്രയിലാണ്. 2,701 രോഗബാധിതർ ഉണ്ടായി. നാല് മാസത്തിനിടയിൽ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്ത ഏറ്റവും ഉയർന്ന കണക്കാണിത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകൾ 32,498 ആയി. 3,591 പേർ രോഗമുക്തരായി.
കോവിഡ് കേസുകളുടെ എണ്ണം ഉയരുന്നതിൽ രണ്ടാമത് കേരളമാണ്. 2,271 കേസുകൾ ഉണ്ട്. ഡൽഹിയിൽ 564ഉം കർണ്ണാടകയിൽ 376ഉം ഹരിയാനയിൽ 247 കേസുകളും പുതിയതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിൽ 15,43,748 വാക്സിനുകളും വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.