Posted On
date_range Updated On
date_range കേന്ദ്രം സ്ഥലം അനുവദിച്ചു; ലോധി എസ്റ്റേറ്റിലെ ബംഗ്ലാവിലേക്ക് താമസം മാറി കെജ്‌രിവാൾ
ന്യൂഡൽഹി: കോടതി നിർദേശത്തിനു പിന്നാലെ കേന്ദ്രം താമസ സ്ഥലം അനുവദിച്ചതിനെ തുടർന്ന് എ.എ.പി മേധാവിയും ഡൽഹി മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ ലോധി എസ്റ്റേറ്റിലെ ടൈപ്പ്-7 സർക്കാർ ബംഗ്ലാവിലേക്ക് താമസം മാറി. ആം ആദ്മി പാർട്ടിയുടെ ദേശീയ കൺവീനർ സ്ഥാനം കണക്കിലെടുത്ത് കോടതി നിർദേശങ്ങളെത്തുടർന്ന് കേന്ദ്രം അടുത്തിടെ ബംഗ്ലാവ് അനുവദിച്ചതായി ‘എക്‌സി’ലെ പോസ്റ്റിൽ കെജ്‌രിവാൾ പറഞ്ഞു.
ഡൽഹി ഹൈകോടതി പ്രസ്തുത വിഷയത്തിൽ കേന്ദ്രത്തെ വിമർശിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ഒക്ടോബറിലാണ് ടൈപ്പ്-7 ബംഗ്ലാവ് അനുവദിച്ചത്. ഡൽഹി മുഖ്യമന്ത്രിയായിരിക്കെ കെജ്‌രിവാൾ സിവിൽ ലൈനിലെ ഫ്ലാഗ് സ്റ്റാഫ് റോഡിലായിരുന്നു താമസം. 2024 സെപ്റ്റംബറിൽ സ്ഥാനമൊഴിഞ്ഞ ശേഷം, ആപ് രാജ്യസഭാ എം.പി അശോക് മിത്തലിന് അനുവദിച്ച സർക്കാർ ബംഗ്ലാവിലേക്ക് അദ്ദേഹം മാറിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.