ന്യൂഡൽഹി: പേടിഎം പേയ്‌മെന്റ് ബാങ്ക് ലിമിറ്റഡിന്റെ (പിപിബിഎൽ) ബാങ്കിങ് ലൈസൻസ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റദ്ദാക്കി. ബാങ്കിന്റെ ഭരണനിർവഹണത്തിലും പ്രവർത്തനങ്ങളിലും നിയമപരമായ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ തുടർച്ചയായ വീഴ്ചകൾ കണ്ടെത്തിയതിനെത്തുടർന്നാണ് ആർ.ബി.ഐയുടെ കടുത്ത നടപടി. ഇതോടെ ബാങ്കിന്റെ എല്ലാവിധ ബാങ്കിങ് പ്രവർത്തനങ്ങളും ഉടനടി നിർത്തലാക്കാൻ ഉത്തരവിട്ടു.
ബാങ്കിന് പുതിയ നിക്ഷേപങ്ങൾ സ്വീകരിക്കാനോ പുതിയ ഉപഭോക്താക്കളെ ചേർക്കാനോ ഇനി സാധിക്കില്ല. 2022 മുതൽ ബാങ്കിനെതിരെ വിവിധ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി വരികയായിരുന്നു. എന്നാൽ പ്രവർത്തന രീതികൾ മെച്ചപ്പെടുത്തുന്നതിലും ആർ.ബി.ഐ നിർദ്ദേശിച്ച സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിലും ബാങ്ക് പരാജയപ്പെട്ടതാണ് ലൈസൻസ് റദ്ദാക്കുന്നതിലേക്ക് നയിച്ചത്.
അതേസമയം, ബാങ്കിന് നിലവിലുള്ള ബാധ്യതകൾ തീർക്കാനും ഉപഭോക്താക്കളുടെ പണം തിരികെ നൽകാനും ആവശ്യമായ ഫണ്ട് ലഭ്യമാണെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി. എന്നാൽ യു.പി.ഐ, ആപ്പ് സേവനങ്ങൾ തുടരുമെന്ന് ബാങ്ക് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.