നേരിയ വർധന: രാജ്യത്ത് പുതുതായി 11,451 പേർക്ക് കൂടി കോവിഡ്

ന്യൂഡൽഹി: രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളിൽ വർധന. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 11,451 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകളുടെ എണ്ണം 3,43,66,987 ആയി ഉയർന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിൻറെ കണക്കു പ്രകാരം കഴിഞ്ഞ ദിവസത്തെ കണക്കിൽ നിന്നും 5.5 ശതമാനം വർധനവാണ് ഇന്ന്് രേഖപ്പെടുത്തിയത്.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 266 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. നിലവിൽ രാജ്യത്ത് കോവിഡ് ബാധിച്ച് 1,42,826 പേരാണ് ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ 262 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്.

13,204 പേരാണ് കഴിഞ്ഞ ദിവസം കോവിഡിൽ നിന്നും മുക്തി നേടിയത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മുക്തരുടെ എണ്ണം 3,37,63,104 ആയി ഉയർന്നു. 98.24 ശതമനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. 

കേരളത്തിലാണ് രാജ്യത്തെ ഏറ്റവും ഉയർന്ന കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. 7,124 പേർക്കാണ് കഴിഞ്ഞ ദിവസം കേരളത്തിൽ കോവിഡ് റിപ്പോർട്ട് ചെയ്തത്. 

Tags:    
News Summary - India Logs 11,451 New COVID-19 Cases, 266 Deaths

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.