ന്യൂഡൽഹി: കേരളത്തില്‍ ഇത്തവണ ജൂൺ ഒന്നിന് തന്നെ കാലവര്‍ഷമെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സാധാരണ നി ലയിലുള്ള മണ്‍സൂണ്‍ ആകും ഇത്തവണയെന്നും എന്നാല്‍ മഴയുടെ അഞ്ചു ശതമാനം കുറയാൻ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില ുണ്ട്.
തമിഴ്നാട്ടിൽ നാലു ദിവസം വൈകി ജൂൺ അഞ്ചിനാണ് മൺസൂൺ എത്തുക. ഡൽഹിയിൽ ജൂൺ 27 മുതലേ മഴയുണ്ടാകൂയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു. ഗോവയിൽ ജൂൺ ഏഴിന്, ഹൈദരാബാദിൽ എട്ട്, പൂനെ 10, മുംബൈ 11 എന്നിങ്ങനെയാണ് മൻസൂൺ എത്തുക. ജൂൺ മുതൽ സെപ്തംബർ വരെ നീളുന്ന തെക്ക് പടിഞ്ഞാറൻ കാലവർഷം മിതമായ മഴയോടുകൂടി എല്ലാ സംസ്ഥാനങ്ങളിലും ഉണ്ടാകും.
കേരളത്തില്‍ നാലുമാസം നീണ്ടുനില്‍ക്കുന്ന മഴക്കാലമാണ് ഉള്ളത്. ഇടവപ്പാതി എന്ന് വിളിക്കുന്ന തെക്കുകിഴക്കന്‍ മണ്‍സൂണ്‍ കാര്‍ഷികമേഖലക്ക് വളരെ പ്രധാനപ്പെട്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.