ഇന്ത്യ ഉത്തരാഖണ്ഡിനൊപ്പം, എല്ലാവരുടെയും സുരക്ഷക്കായി രാജ്യം പ്രാർഥിക്കുന്നു -മോദി

ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ മഞ്ഞുമല തകര്‍ന്നതിനെ തുടർന്നുണ്ടായ ദുരന്തത്തെ സംബന്ധിച്ച്​ നിരന്തരം നിരീക്ഷിച്ച്​ കൊണ്ടിരിക്കുകയാണെന്ന്​​ പ്രാധനാമന്ത്രി നരേന്ദ്ര മോദി. 'ഉത്തരാഖണ്ഡിലെ നിർഭാഗ്യകരമായ സാഹചര്യം നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയൊ​ട്ടാകെ ഉത്തരാഖണ്ഡിനൊപ്പം നിൽക്കുന്നു. എല്ലാവരുടെയും സുരക്ഷക്കായി രാജ്യം പ്രാർഥിക്കുകയാണ്​' -പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ഉന്നത ഉദ്യോഗസ്​ഥരോട്​ നിരന്തരം സംസാരിക്കുകയും സുരക്ഷ സേനയ​ുടെ വിന്യാസം, രക്ഷാപ്രവർത്തനം, ദുരിതാശ്വാസ പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ച്​ വിവരങ്ങൾ തേടിയതായും അദ്ദേഹം പറഞ്ഞു.

വെള്ളപ്പൊക്കത്തിൽ മരിച്ച പത്ത് പേരുടെ​ മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്​. പ്രദേശത്ത്​ കര-വ്യോമസേനകളുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്​. നൂറിലധികം പേരെയാണ്​ ഇവിടെ കാണാതായിരിക്കുന്നത്​.

മഞ്ഞുമല ഇടിഞ്ഞുവീണതിനെ തുടർന്ന്​ ജോഷിമഠിൽ ധൗലിഗംഗ നദി കരകവിഞ്ഞ് ഒഴുകിയാണ്​ വെള്ളപ്പൊക്കമുണ്ടായത്​. നിരവധി വീടുകൾ തകർന്നു. നിരവധി പേർ ഒഴുകിപ്പോയി. മറ്റുള്ളവരെ സുരക്ഷിത സ്ഥാനത്തേക്ക്​ മാറ്റുകയാണ്.

Tags:    
News Summary - India joins Uttarakhand in praying for security of all: Modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.