ന്യൂഡൽഹി: വന വിസ്തൃതിയിൽ സ്ഥാനം മെച്ചപ്പെടുത്തി ഇന്ത്യ. പത്താം സ്ഥാനത്തുനിന്ന് ആഗോളതലത്തിൽ ഒമ്പതാം സ്ഥാനത്തേക്കാണ് ഉയർച്ച. വർഷം തോറും വനവിസ്തൃതി കൂട്ടുന്ന കാര്യത്തിൽ ഇന്ത്യ ഇപ്പോൾ മൂന്നാം സ്ഥാനത്താണ്.
ഐക്യരാഷ്ട്ര സഭയുടെ ഭക്ഷ്യ, കാർഷിക സംഘടന റിപ്പോർട്ടിലാണ് ഈ വിവരം. വൻ തോതിലുള്ള വനവത്കരണത്തിന്റെ വിജയമാണ് ഇതെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ഭുപേന്ദർ യാദവ് പറഞ്ഞു. വനവത്കരണ പരിപാടികളിലെ ജനപങ്കാളിത്തവും സംസ്ഥാന സർക്കാറുകളുടെ വിവിധ പദ്ധതികളും ഈ പുരോഗതിക്ക് ആക്കം കൂട്ടി.
ലോകത്തെ വന വിസ്തീർണം 4.14 ശതകോടി ഹെക്ടറാണ്. കരഭൂമിയുടെ 32 ശതമാനം. ഇതിൽ പകുതിയിലധികവും റഷ്യ, ബ്രസീൽ, കാനഡ, അമേരിക്ക, ചൈന എന്നീ അഞ്ച് രാജ്യങ്ങളിലാണ്. ഇന്ത്യക്ക് തൊട്ടുമുന്നിൽ ആസ്ട്രേലിയ, കോംഗോ, ഇന്തോനേഷ്യ എന്നിവയാണ്. 1990നും 2025നും ഇടയിൽ വനവിസ്തൃതിയുടെ കാര്യത്തിൽ വർധന രേഖപ്പെടുത്തിയത് ഏഷ്യന്‍ മേഖല മാത്രമാണ്. ഇതിൽ ചൈനയും ഇന്ത്യയുമാണ് മുന്നിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.