ന്യൂഡൽഹി: കൊറോണ വ്യാപനം തടയുന്നതിനായി ഏറ്റവും കർശന ലോക്ഡൗൺ നിയന്ത്രണങ്ങൾ നടപ്പിലാക്കിയ രാജ്യങ്ങളിൽ മുൻ നിരയ ിലാണ് ഇന്ത്യയെന്ന് ഓക്സ്ഫോർഡ് സർവകലാശാലയുടെ പഠന റിപ്പോർട്ട്. കൊറോണയെ നേരിടുന്നതിന് ലോകത്തെ 73 രാജ്യങ്ങൾ നടപ്പ ിലാക്കിയ നടപടികളെ താരതമ്യപ്പെടുത്തിയാണ് പഠനം നടന്നിരിക്കുന്നത്.
ഓക്സ്ഫോർഡ് സർവകലാശാലയിലെ ബ്ലാവട്നിക് സ ്കൂൾ ഓഫ് ഗവൺമെന്റിലെ ഗവേഷകർ തയ്യാറാക്കിയ 'ഓക്സ്ഫോർഡ് കോവിഡ് -19 ഗവൺമെന്റ് റെസ്പോൺസ് ട്രാക്കർ ' എന്ന പഠനത്തിലാണ് ഇന്ത്യയുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തിയിരിക്കുന്നത്. ലോകരാഷ്ട്രങ്ങളുടെ കോവിഡ് പ്രതിരോധ പ്രവർ ത്തനങ്ങൾ രേഖപ്പെടുത്തി തയ്യാറാക്കിയ ഇൻഡെക്സ് പ്രകാരമാണ് ഇന്ത്യയുടെ പ്രവർത്തനങ്ങൾ മികച്ചതെന്ന് വിലയിരുത്തപ ്പെട്ടത്.
ഇന്ത്യക്കൊപ്പം ഇസ്രായേൽ, മൗറീഷ്യസ്, ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളും 100 മാർക്ക് നേടിയിട്ടുണ്ട്. വെറസ് വ്യാപനം തടയുന്നതിനായി ഓക്സ്ഫോർഡ് ഗവേഷണ സംഘം മുന്നോട്ടുവെച്ച മിക്ക നടപടികളും ഈ രാജ്യങ്ങൾ മികച്ച രീതിയിൽ നടപ്പിലാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
" സ്കൂൾ അടച്ചുപൂട്ടൽ, അതിർത്തി അടക്കൽ, യാത്രാ നിരോധം തുടങ്ങിയ മുൻകരുതലുകൾ ഇന്ത്യ എടുത്തിട്ടുണ്ട്. എന്നാൽ, ഇതെല്ലാം 100 ശതമാനം ഫലപ്രദമായോയെന്ന് പറയാൻ സമയമായിട്ടില്ല" -ഓക്സ്ഫോർഡ് യൂനിവേഴ്സിറ്റി (ഡിജിറ്റൽ പാത് വേയ്സ്) റിസർച്ച് ആൻഡ് പോളിസി വിഭാഗം മേധാവി ടോബി ഫിലിപ്സ് പറയുന്നു.
ഇന്ത്യയുടെ നടപടികൾ ഫലപ്രദമാണോ എന്ന് വിലയിരുത്താൻ സമയമായിട്ടില്ല. പാളിച്ചകൾ ഉണ്ടായേക്കാം. വൈറസ് വ്യാപനം, തീരുമാനങ്ങൾ, അവ നടപ്പിലാക്കിയ സമയം എന്നിവ തമ്മിലുള്ള അന്തരം ഫലത്തെ സ്വാധീനിക്കും. കഴിഞ്ഞ രണ്ടാഴ്ചയായി ഇന്ത്യയിൽ ലോക്ഡൗൺ ആണ്. ഇതിന്റെ ഫലം അടുത്ത രണ്ടാഴ്ചകളിലാവും പ്രതിഫലിക്കുക -അദ്ദേഹം വ്യക്തമാക്കി.
''ഇന്ത്യയെ പോലൊരു വലിയ രാജ്യത്ത് നയം തീരുമാനിക്കലും അത് നടപ്പാക്കലും തമ്മിൽ വലിയ അന്തരമുണ്ട്. ലോക്ഡൗണിന്റെ യഥാർഥ ഫലം തികച്ചും വ്യത്യസ്തമാകാനും ഇടയുണ്ട് " -ഓക്സ്ഫോർഡ് സർവകലാശാലയിലെ മെഡിക്കൽ ഹിസ്റ്റോറിയൻ മണികർണിക ദത്ത പറയുന്നു.
അതേസമയം, ലോക്ഡൗണിന് മാത്രം കോവിഡിനെ 100 ശതമാനം തടഞ്ഞു നിർത്താനാവില്ലെന്നും വൈറസ് പരിശോധനയും പ്രധാനപ്പെട്ടതാണെന്നും റിപ്പോർട്ട് പറയുന്നു. ലോക്ഡൗൺ നടപ്പിലാക്കാത്ത രാജ്യങ്ങളിലും മികച്ച പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ഉദാഹരണമായി സ്വീഡൻ, ചെക് റിപ്പബ്ലിക്, ദക്ഷിണ കൊറിയ എന്നിവയെ റിപ്പോർട്ടിൽ പരാമർശിക്കുന്നു. ആളുകളെ വ്യാപകമായി പരിശോധിക്കുന്നു എന്നതാണ് ആ രാജ്യങ്ങളിലെ മെച്ചമെന്ന് ടോബി ഫിലിപ്സ് ചൂണ്ടിക്കാട്ടി. എന്നാൽ ഇന്ത്യയിൽ ഈ രീതി ഇനിയും ആരംഭിച്ചിട്ടില്ല. നിരീക്ഷണത്തിൽ ഉള്ളവരെ മാത്രം പരിശോധിക്കുന്ന സംവിധാനം ഇന്ത്യയുടെ കുറവായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
"ഇന്ത്യ നിലവിൽ പതിനായിരത്തിൽ ഒരാളെയാണ് പരിശോധിക്കുന്നത്. ദക്ഷിണ കൊറിയയിൽ ഇത് നൂറിരട്ടി ആണ്. എന്നാൽ, ദക്ഷിണ കൊറിയയിൽ ജനസംഖ്യ കുറവായതിനാലാണ് അത് എളുപ്പമാകുന്നത് " - ടോബി ഫിലിപ്സ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.