ന്യൂഡൽഹി:മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ 101ാമത് ജന്മദിനത്തിന്‍റെ ഭാഗമായി ഡൽഹിയിൽ അഞ്ച് രൂപക്ക് ഭക്ഷണം നൽകുന്ന ഭക്ഷണശാലകൾ തുറന്നു.
തൊഴിലാളികൾക്കും സാധാരണക്കാർക്കും കുറഞ്ഞ ചെലവിൽ പോഷക സമൃദ്ധമായ ഭക്ഷണം ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.104.24 കോടിയാണ് സർക്കാർ പദ്ധതിക്കായി മാറ്റി വെച്ചിരിക്കുന്നത്. ഓരോ അടൽ കാന്‍റീനും പ്രതിദിനം 1,000 ഊണ് വിതരണം ചെയ്യും.
കേന്ദ്രമന്ത്രി മനോഹർലാൽ ഘട്ടറും മുഖ്യമന്ത്രി രേഖാഗുപ്തയും ചേർന്നാണ് കാന്‍റീൻ ഉദ്ഘാടനം ചെയ്തത്. പദ്ധതി പ്രകാരം ഡൽഹിയിലുടനീളം 100 അടൽ കാന്‍റീനുകൾ ആരംഭിക്കുമെന്നും ദിവസവും രണ്ട് നേരം ഭക്ഷണം നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.