ന്യൂഡൽഹി: ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയാരെന്ന് ചോദിച്ചപ്പോൾ ഗൂഗ്ളിനും ഉത്തരം തെറ്റി. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയെ കുറിച്ച് ബുധനാഴ്ച ഗൂഗ്ളിൽ തെരഞ്ഞെടുക്കുന്നവർക്ക് ലഭിച്ചത് ഇപ്പോഴെത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോേട്ടായായിരുന്നു. എന്നാൽ, സെർച്ച് ബോക്സിൽ ജവഹർ ലാൽ നെഹ്റു എന്ന് കൃത്യമായി കാണിക്കുന്നുണ്ട്. നെഹ്റുവിനെ കുറിച്ചുള്ള വിശദവിവരങ്ങളുമുണ്ട്. തെറ്റു ശ്രദ്ധയിൽ പെടുത്തിയപ്പോൾ വ്യാഴാഴ്ച ഗൂഗ്ൾ മോദിയുടെ ചിത്രം മാറ്റി.
എന്നാൽ, ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി എന്ന് തിരഞ്ഞാൽ നിലവിൽ ആരുടെയും ഫോേട്ടാ കാണിക്കുന്നില്ല. കൗതുകം തോന്നി ആളുകൾ വീണ്ടും ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി എന്ന് ഇംഗ്ലീഷിൽ ടൈപ്പ് ചെയ്തപ്പോൾ നെഹ്റുവിെൻറ ചിത്രമുണ്ട്. എന്നാൽ, ഫോേട്ടാ അടിക്കുറിപ്പായി നരേന്ദ്ര മോദി എന്നാണ് രേഖപ്പെടുത്തിയത്. അതുപോലെ, ഇന്ത്യയുടെ ആദ്യ ധനകാര്യമന്ത്രി എന്നു ടൈപ്പ് ചെയ്തപ്പോൾ ഗൂഗ്ൾ ആർ.കെ. ഷൺമുഖം ഷെട്ടി എന്നു ഉത്തരം നൽകി. എന്നാൽ, ഷെട്ടിയുടെ ഫോേട്ടാക്കു പകരം അരുൺ െജയ്റ്റ്ലിയുടെ പടമാണുള്ളത്. ഗൂഗ്ളിെൻറ പിഴവിെനതിരെ ട്വിറ്റർ ഉൾപ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളിൽ പരിഹാസവർഷം തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.