ശ്രീലങ്കയെ കരകയറ്റുകയാണ് ലക്ഷ്യം; ഐ.എം.എഫ് സഹായത്തെ പിന്തുണച്ച് ഇന്ത്യയുടെ കത്ത്

ന്യൂഡൽഹി: സാമ്പത്തിക തകർച്ചയിൽ നിന്ന് കരകയറാനുള്ള ശ്രീലങ്കയുടെ ശ്രമങ്ങൾക്ക് കൈത്താങ്ങുമായി ഇന്ത്യ. ശ്രീലങ്കയെ സഹായിക്കാൻ സന്നദ്ധത അറിയിക്കുന്ന പിന്തുണ കത്ത് ഇന്ത്യ അന്താരാഷ്ട്ര നാണ്യ നിധിക്ക്(ഐ.എം.എഫ്)കൈമാറി. 2022ൽ ഇന്ത്യ ദ്വീപ് രാഷ്ട്രത്തിന് 450 കോടി ഡോളറിന്റെ സഹായം നൽകിയിരുന്നു.

ഐ.എം.എഫിന് പിന്തുണ കത്ത് കൈമാറി ദ്വീപ് രാഷ്ട്രത്തിന് പിന്തുണ ഉറപ്പിക്കുന്ന ആദ്യ രാജ്യമായി ഇന്ത്യ. വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ കൊളംബോയിൽ എത്തുന്നതിനു മുമ്പായിരുന്നു ഇന്ത്യയുടെ നടപടി. ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമ സിംഗെയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ആവശ്യമെങ്കിൽ ഇനിയും സഹായം നൽകുമെന്നും ജയ്ശങ്കർ വ്യക്തമാക്കി. ചൈന ഇന്ന് ഐ.എം.എഫിന് പിന്തുണ കത്ത് കൈമാറുമെന്നാണ് കരുതുന്നത്. 

Tags:    
News Summary - India first in supporting IMF assistance for Sri Lanka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.