ന്യൂഡൽഹി: പ്രതിപക്ഷ പാർട്ടികളുടെ സഖ്യമായ ഇന്ത്യ ചില ചാനലുകളേയും ആങ്കർമാരേയും ബഹിഷ്‍കരിക്കുമെന്ന് അറിയിച്ചു. ബഹിഷ്‍കരിക്കുന്ന ചാനൽ പരിപാടികളുടേയും ആങ്കർമാരുടേയും ലിസ്റ്റ് വൈകാതെ പുറത്ത് വിടുമെന്നും ഇൻഡ്യ സഖ്യം വ്യക്തമാക്കി. എൻ.സി.പി നേതാവ് ശരത് പവാറിന്റെ വസതിയിൽ നടന്ന കോർഡിനേഷൻ കമ്മിറ്റി യോഗത്തിന് ശേഷമാണ് പ്രതികരണം.
കോർഡിനേഷൻ കമ്മിറ്റിയുടെ മീഡിയ സബ് കമ്മിറ്റിയാണ് ബഹിഷ്‍കരിക്കേണ്ട ചാനലുകളുടേയും ആങ്കർമാരുടേയും പരിപാടികളുടേയും കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുകയെന്ന് കോൺഗ്രസ് നേതാവ് കെ.സി വേണുഗോപാൽ പറഞ്ഞു. രാജ്യത്തെ ചില മാധ്യമങ്ങൾ സർക്കാറിന് അനുകൂലമായാണ് പ്രവർത്തിക്കുന്നതെന്ന് എ.എ.പി എം.പി രാഘവ് ഛദ്ദ പറഞ്ഞു.
ചില അവതാരകർ പ്രകോപിക്കുന്ന തരത്തിലുള്ള ചർച്ചകളാണ് നടത്തുന്നത്. ഇക്കാര്യത്തിൽ വൈകാതെ ലിസ്റ്റ് തയാറാക്കുമെന്നും അദ്ദേഹം പറഞ്ഞു. 2019ൽ സമാനമായൊരു തീരുമാനം കോൺഗ്രസ് എടുത്തിരുന്നു. അന്ന് എല്ലാ ചാനലുകളെയും ബഹിഷ്‍കരിക്കാനാണ് കോൺഗ്രസ് തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.