കേന്ദ്രത്തിലെ 'സ്വേച്ഛാധിപത്യ ഭരണത്തെ' പുറത്താക്കാൻ ഇൻഡ്യ സഖ്യം രൂപീകരിച്ചു; സംസ്ഥാനങ്ങളിലെ രാഷ്ട്രീയം വ്യത്യസ്തമാണ്- ശിവസേന

മുംബൈ: കേന്ദ്രത്തിലെ 'സ്വേച്ഛാധിപത്യ ഭരണത്തെ' പുറത്താക്കാനാണ് ഇൻഡ്യ സഖ്യം രൂപീകരിച്ചതെന്നും എന്നാൽ സംസ്ഥാനങ്ങളിലെ രാഷ്ട്രീയം വ്യത്യസ്തമാണെന്നും ശിവസേന (യു.ബി.ടി)

അഞ്ച് സംസ്ഥാനങ്ങളിൽ ഈ മാസം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള റിഹേഴ്സലാണെന്ന് സേന മുഖപത്രമായ 'സാമ്‌ന'യുടെ എഡിറ്റോറിയൽ പറയുന്നു. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറാം എന്നീ അഞ്ച് സംസ്ഥാനങ്ങളിലും കോൺഗ്രസാണ് പ്രധാന കക്ഷിയെന്നും അതിൽ പറയുന്നു.

അധികാര ദുർവിനിയോഗവും പണത്തിന്റെ ധാർഷ്ട്യവും തടയാൻ കോൺഗ്രസ് തെരഞ്ഞെടുപ്പുകളിൽ വിജയിക്കുക എന്നത് പ്രധാനമാണെന്നും ഇത് ഇന്ത്യൻ സഖ്യത്തിന് നിർണായകമാകുമെന്നും എഡിറ്റോറിയൽ വ്യക്തമാക്കുന്നു.

കോൺഗ്രസിനെ പറ്റിയും ഇൻഡ്യ സഖ്യത്തെ പറ്റിയും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ആശങ്കകൾ ശരിയാണെന്നെന്നും എന്നാൽ ബി.ജെ.പിയെ നേരിടാൻ 28 പ്രതിപക്ഷ പാർട്ടികളുടെ സഖ്യം രൂപീകരിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച നിതീഷ് കുമാർ തന്റെ ആശങ്ക പരസ്യമായി പറയേണ്ടതില്ലെന്നും ഇത് ബി.ജെ.പിയെ സന്തോഷിപ്പിക്കുമെന്നും 'സാമ്‌ന'യുടെ എഡിറ്റോറിയൽ പറഞ്ഞു.

Tags:    
News Summary - INDIA bloc formed to unseat 'dictatorial regime' at Centre, politics in states different: Shiv Sena (UBT)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.