നാളെ ചേരാനിരുന്ന ഇൻഡ്യ മുന്നണി യോഗം മാറ്റി

ന്യൂഡൽഹി: ഡിസംബർ 6ന് ചേരാനിരുന്ന ഇൻഡ്യ യോഗം മാറ്റി. മൂന്ന് നേതാക്കൾ അസൗകര്യം അറിയിച്ചതിനെ തുടർന്നാണ് മാറ്റിയത്. ഈ മാസം 18ന് യോഗം ചേരുമെന്നാണ് സൂചന.

പശ്ചിമ ബംഗാൾ മമത ബാനർജി, ബിഹാർ മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ് കുമാർ, സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് എന്നിവർ യോഗത്തിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു. അഖിലേഷ് യാദവിന് പകരം മറ്റ് നേതാക്കളായിരിക്കും പങ്കെടുക്കുന്നത് എന്നാണ് അറിയിച്ചിരുന്നത്.

ഇൻഡ്യ മുന്നണിയുടെ യോഗത്തിലേക്ക് ക്ഷണം ലഭിച്ചിട്ടില്ലെന്നാണ് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞത്. യോഗത്തെക്കുറിച്ച് നേരത്തെ അറിയാമായിരുന്നെങ്കിൽ അതിനനുസരിച്ച് പരിപാടികൾ നിശ്ചയിക്കുമായിരുന്നുവെന്നും അവസാന നിമിഷം എങ്ങനെ ഷെഡ്യൂൾ മാറ്റാനാകുമെന്നും മാധ്യമപ്രവർത്തകരോട് സംസാരിക്കവെ മമത ബാനർജി ചോദിച്ചിരുന്നു. 

നിയമസഭ തെരഞ്ഞെടുപ്പുകളിലെ തിരിച്ചടിക്ക് പിന്നാലെ കോ​ൺ​ഗ്ര​സ്​ അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെയാണ് ഇ​ൻ​ഡ്യ മുന്നണി യോഗം വിളിച്ചത്. 26 ക​ക്ഷി​ക​ൾ അ​ണി​നി​ര​ക്കു​ന്ന ഇ​ൻ​ഡ്യ മു​ന്ന​ണി​യു​ടെ മൂ​ന്നു​യോ​ഗ​ങ്ങ​ൾ ഇ​തു​വ​രെ ന​ട​ന്നി​ട്ടു​ണ്ട്. പ​ട്ന, ബം​ഗ​ളൂ​രു, മും​ബൈ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു യോ​ഗ​ങ്ങ​ൾ. 

Tags:    
News Summary - INDIA alliance meet, scheduled for December 6, pushed back to December 18

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.