ഭിന്നശേഷിയുള്ളവര്‍ക്ക് പങ്കാളിയെ തേടാന്‍ ആപ്

ന്യൂഡല്‍ഹി:  ശാരീരികവും മാനസികവുമായി ഭിന്നശേഷിയുള്ളവര്‍ക്ക്  മനസ്സിനിണങ്ങിയ പങ്കാളികളെ കിട്ടാന്‍ മൊബൈല്‍ ആപ് തയാര്‍. Inclov എന്ന പേരിലാണ് ആപ് ഇറങ്ങിയത്. 2014ല്‍ ഓഫ്ലൈനായി തുടങ്ങിയ വിവാഹ ബ്യൂറോ  കൂടുതല്‍ പരിഷ്കരിച്ചാണ് സേവനം വിപുലപ്പെടുത്തുന്നത്. ശങ്കര്‍ ശ്രീനിവാസനും കല്യാണി ഖോനയുമാണ് ലോകത്തെ ആദ്യ അംഗപരിമിതര്‍ക്കുള്ള മാട്രിമോണിയല്‍ ആപ്പിന് പിന്നില്‍.

കാല്‍മുട്ടിന് പരിക്കേറ്റ് മൂന്നു മാസത്തോളം വീട്ടില്‍ വിശ്രമിക്കുന്നതിനിടെയാണ് ശങ്കറിന് വ്യത്യസ്ത ആശയമുദിച്ചത്. അംഗപരിമിതര്‍ക്ക് പേരും വയസ്സും ഒപ്പം ഫോട്ടോയും നല്‍കി ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാം. വിശദ പരിശോധനക്ക് ശേഷമാണ് അംഗത്വം നല്‍കുക. ചാറ്റ് ചെയ്യുന്നതിനുള്ള സൗകര്യവുമുണ്ട്.
കാഴ്ചയില്ലാത്തവര്‍ക്കടക്കം ഉപയോഗിക്കാവുന്ന രീയിലുള്ള ആപ് ഗൂഗ്ള്‍ പ്ളേസ്റ്റോറില്‍ ലഭ്യമാണ്.  Inclov വഴി പുതുജീവിതത്തിലേക്ക് കടന്ന യുവതീ യുവാക്കള്‍ നിരവധിയാണെന്ന് ശിവശങ്കര്‍ സാക്ഷ്യപ്പെടുത്തുന്നു.

Tags:    
News Summary - Inclov: Find your right match

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.