ആധാർ വിവരങ്ങൾ മോഷ്​ടിച്ചു; യുവാവ്​ അറസ്​റ്റിൽ

ബംഗളൂരു: ആധാർ വിവരങ്ങൾ മോഷ്​ടിച്ചതിന്​ യുവാവ്​ അറസ്​റ്റിൽ. ഖരക്​പൂർ ​െഎ.​െഎ.ടിയിലെ എം.എസ്​.സി ബിരുദാനന്തര ബിരുദദാരിയും ഒല കമ്പനി ജീവനക്കാരനുമായ അഭിനവ്​ ശ്രീവാസ്​തവയെയാണ്​ അറസ്​റ്റ്​ ചെയ്​തത്​. യു.​െഎ.ഡി.എ.​െഎയുടെ സെർവറിലേക്ക്​ അനധികൃതമായി കടക്കാൻ ശ്രമിച്ചതിനാണ്​ അറസ്​റ്റ്​ ​.

യു.പിയിലെ കാൺപൂരിൽ നിന്ന്​ വ്യക്​തികളുടെ വിലാസം, മൊബൈൽ ഫോൺ നമ്പർ, ഇ–മെയിൽ വിലാസം എന്നിവയുൾപ്പടെയുള്ള ആധാർ വിവരങ്ങളാണ്​ ശ്രീവാസ്​തവ ചോർത്തിയത്​. ഫിംഗർപ്രിൻറ്​ ഉൾപ്പടെയുള്ള ബയോമെട്രിക്​ വിവരങ്ങൾ ഇയാൾക്ക്​ ലഭ്യമായിട്ടില്ലെന്നും പൊലീസ്​ അറിയിച്ചു.

ശ്രീവാസ്​തവയെ 10 ദിവസം പൊലീസ്​ കസ്​റ്റഡിയിൽ വിട്ടു. വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ  കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ്​ പ്രതീക്ഷയെന്നും പൊലീസ്​ അറിയിച്ചു. 3 വർഷം വരെ തടവും 10 ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റങ്ങളാണ്​ പൊലീസ്​ ചുമത്തിയിരിക്കുന്നത്​ ചുമത്തിയിരിക്കുന്നത്​.

Tags:    
News Summary - IITian arrested for stealing Aadhaar data-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.