തെറ്റാലിക്കെതിരെ കാമ്പയിനുമായി ഐ.എഫ്​.എസ്​ ഓഫീസർ; കൈയടിച്ച്​ സോഷ്യൽ മീഡിയ

തെറ്റാലി ഉപയോഗിച്ച്​ പഴങ്ങൾ എയ്​ത്​ വീഴ്​ത്തുന്നത്​ കുട്ടികൾക്കൊരു വിനോദമാണ്​. ഗ്രാമീണ ഇന്ത്യയിലെ കുട്ടികളിൽ ഭൂരിഭാഗം പേരും ഇത്തരം വിനോദത്തിലേർപ്പെടാറുണ്ട്​. എന്നാൽ, ഈ വിനോദത്തിന്‍റെ അപകടത്തെ കുറിച്ച്​ കാമ്പയിനുമായി രംഗത്തെത്തിയിരിക്കുകയാണ്​ ഒരു ഐ.എഫ്​.എസ്​ ഓഫീസർ. ട്വിറ്ററിലൂടെയാണ്​ വെസ്റ്റ്​ നാസിക്കിലെ ഐ.എഫ്​.എസ്​ ഓഫീസർ അനന്ദ്​ റെഡ്ഡി കാമ്പയിനിന്​ തുടക്കം കുറിച്ചിരിക്കുന്നത്​.

തെറ്റാലികൊണ്ട്​ പഴങ്ങളും മറ്റും എയ്​തിടാൻ ശ്രമിക്കു​േമ്പാൾ പക്ഷികൾക്കും ചെറു ജീവികൾക്കും കല്ലുകൊണ്ട്​ പരിക്കേൽക്കുന്നതും ഇവ ചത്തുപോകുന്നതും പതിവാണ്​. ചിലരാണെങ്കിൽ പക്ഷികളെ ലക്ഷ്യംവെച്ച്​ തെറ്റാലി ഉപയോഗിക്കും. ഇതിനെല്ലാം എതിരായാണ്​ അനന്ദ്​ റെഡ്ഡിയുടെ കാമ്പയിൻ.

ഇതേതുടർന്ന്​ കഴിഞ്ഞ പരിസ്ഥിതി ദിനത്തിൽ 'തെറ്റാലി തിരികെ ഏൽപ്പിക്കുക' എന്ന കാമ്പയിനിന്​ ആനന്ദ്​ തുടക്കം കുറിച്ചത്​. ഇതിന്‍റെ ഭാഗമായി 70ഓളം ഗ്രാമങ്ങളിൽ ഈ കാമ്പയിനുമായി ആനന്ദും കൂട്ടരും എത്തി. ​ഫലമായി 600ഓളം തെറ്റാലികൾ തിരി​െക ലഭിച്ചുവെന്നും മികച്ച പ്രതികരണമാണ്​ കാമ്പയിനിന്​ ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.​ 

Tags:    
News Summary - IFS officer inspires children to give up slingshots used to hurt birds in villages, wins hearts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.