കശ്​മീർ സ്വർഗമായെങ്കിൽ, ബംഗാൾ കശ്​മീരാവ​ുന്നതിൽ എന്താണ്​ തെറ്റ്​? -സുവേന്ദുവിനെതിരെ ഉമർ അബ്​​ദുല്ല

ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ്​ വീണ്ടും അധികാരത്തിലെത്തിയാൽ ബംഗാൾ കശ്​മീരാകുമെന്ന ബി.ജെ.പി നേതാവ്​ സുവേന്ദു അധികാരിയുടെ പരാമർശത്തിനെതിരെ ആഞ്ഞടിച്ച്​ ജമ്മുകശ്​മീർ മുൻ മുഖ്യമന്ത്രി ഉമർ അബ്​ദുല്ല. സുവേന്ദുവിന്‍റെ പരാമർശം വിഡ്​ഢിത്തവും അരോചകവുമാണെന്നും ഉമർ അബ്​ദുല്ല ട്വീറ്റ്​ ചെയ്​തു.

ജമ്മുകശ്​മീരിന്​ പ്രത്യേക പദവി നൽകുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ 370 റദ്ദാക്കിയതോടെ കശ്​മീർ സ്വർഗമായെന്നാണ്​ ബി.ജെ.പി പറയുന്നത്​. അപ്പോൾ പിന്നെ ബംഗാൾ കശ്​മീരായി മാറുന്നതിൽ എന്താണ്​ തെറ്റെന്ന്​ ഉമർ അബ്​ദുല്ല ചോദിച്ചു.

''നിങ്ങൾ ബി.ജെ.പിക്കാർ അഭിപ്രായപ്പെടുന്നത്​ 2019 ആഗസ്റ്റിന്​ ശേഷം കശ്​മീർ സ്വർഗമായി മാറിയെന്നാണ്​. അതുകൊണ്ട്​ പശ്ചിമബംഗാൾ കശ്​മീരാവ​ുന്നതിൽ എന്താണ്​ തെറ്റ്​? എന്തായാലും ബംഗാളികൾ കശ്​മീരിനെ ഇഷ്​ടപ്പെടുകയും ധാരാളം പേർ ഇവിടം സന്ദർശിക്കുകയും ചെയ്യുന്നുണ്ട്​. അതുകൊണ്ട്​ നിങ്ങളുടെ വിഡ്​ഢിത്തവും അരോചകവുമായ പരാമർശത്തിൽ ഞങ്ങൾ നിങ്ങളോട്​ ക്ഷമിക്കുന്നു. '' -ഉമർ അബ്​ദുല്ല ട്വീറ്റ്​ ചെയ്​തു.

ശനിയാഴ്ച ബെഹല മുച്ചിപാറയിലെ ഒരു പൊതുയോഗത്തിൽ സംസാരിക്കുമ്പോഴായിരുന്നു ''തൃണമൂൽ കോൺഗ്രസ് വീണ്ടും​ അധികാരത്തിലെത്തിയാൽ ബംഗാൾ കശ്​മീരായി മാറും'' എന്ന്​ സുവേന്ദു അഭിപ്രായപ്പെട്ടത്​.

നന്ദിഗ്രാം മണ്ഡലത്തിൽ തൃണമൂൽ നേതാവ്​ മമത ബാനർജിക്കെതിരായി മത്സരിക്കുന്നത്​ മുൻ തൃണമൂൽകോൺഗ്രസ്​ എം.എൽ.എയും മമതയുടെ അടുത്ത അനുയായിയുമായിരുന്ന സുവേന്ദു അധികാരിയാണ്​.

താൻ നന്ദിഗ്രാം മണ്ണിന്‍റെ പുത്രനാണെന്നും മമത അവിടെ പുറംനാട്ടുകാരിയാണെന്നും താൻ അവരെ തോൽപിച്ച്​ കൊൽക്കത്തയിലേക്ക്​ തന്നെ അയക്കുമെന്നും ബി.ജെ.പി ടിക്കറ്റ്​ ലഭിച്ച ഉടനെ സുവേന്ദു അഭിപ്രായപ്പെട്ടിരുന്നു. 

Tags:    
News Summary - If Kashmir is a paradise now, what's wrong with Bengal becoming Kashmir: Omar Abdullah's dig at Suvendu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.