സമൂഹ വ്യാപനം ഉണ്ടോയെന്നറിയാൻ റാൻഡം പരിശോധനക്ക് ഐ.സി.എം.ആർ

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് 19 രോഗികളുടെ എണ്ണം 56,000 കവിഞ്ഞ സാഹചര്യത്തിൽ സമൂഹവ്യാപനം ഉണ്ടായിട്ടുണ്ടോ എന്നറിയാൻ റാൻഡം ടെസ്റ്റ് നടത്താനൊരുങ്ങി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ). ഹോട്ട്സ്പോട്ടുകളായി കണ്ടെത്തിയ 75 ജില്ലകളിൽ 400 പേരെ വീതമാണ് റാൻഡം ടെസ്റ്റിന് വിധേയമാക്കുക.

രാജ്യത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി റിപ്പോർട്ട് ചെയ്യപ്പെടുന്ന രോഗികളുടെ എണ്ണം ആശങ്കാജനകമാണ്. ഈ സാഹചര്യത്തിൽ സമൂഹവ്യാപനം നടന്നിട്ടുണ്ടെന്നുള്ള അഭ്യൂഹം ശക്തമാണ്. ഈ സ്ഥിതി കണക്കിലെടുത്താണ് ഐ.സി.എം.ആർ റാൻഡം ടെസ്റ്റ് നടത്താൻ ഒരുങ്ങുന്നത്.

എയ്ഡ്സ് ബാധിതരെ കണ്ടെത്താൻ പരമ്പരാഗതമായി നടത്തുന്ന എലീസ ടെസ്റ്റാണ് ഇതിനായി ഐ.സി.എം.ആർ നടത്തുന്നത്. കോവിഡ് സ്ഥിരീകരിച്ച ആളുമായി സമ്പർക്കം ഇല്ലാതെ തന്നെ രോഗലക്ഷണങ്ങൾ കാണിക്കുന്നവരിലാണ് പരിശോധന നടത്തുകയെന്ന് ഐ.സി.എം.ആർ വ്യക്തമാക്കി.

അതേസമയം, ഐ.സി.എം.ആർ മുമ്പ് നടത്തിയ റാൻഡം ടെസ്റ്റിൽ ഇന്ത്യയിൽ സമൂഹ വ്യാപനം ഇല്ലെന്ന് കണ്ടെത്തിയിരുന്നു.

Tags:    
News Summary - ICMR to check for community spread

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.