ജയലളിത കോഹിനൂർ രത്​നം; അവരെ വേദനിപ്പിക്കേണ്ടി വന്നുവെന്ന്​ രജനീകാന്ത്​

ചെന്നൈ∙ അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ ‘കൊഹിനൂർ രത്ന’മെന്നു വിശേഷിപ്പിച്ച് സൂപ്പർസ്റ്റാർ രജനീകാന്ത്. പുരുഷാധിപത്യ സമൂഹത്തിൽ പ്രതിബന്ധങ്ങളെ  മറികടന്ന്​ ജയലളിത അവരുടേതായ വഴി തീർത്തുവെന്നും അനുസ്മരണ പരിപാടിയിൽ രജനീകാന്ത് സ്മരിച്ചു. സൗത്ത്​ ഇന്ത്യൻ ആർട്ടിസ്​റ്റുകളുടെ സംഘടനയായ നടികർ സംഘം സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിലായിൽ ജയലളിതക്കും ചോ എസ്​. രാമസ്വാമിക്കും സ്​മരണാഞജലിയർപ്പിച്ച്​ സംസാരിക്കുകയായിരുന്നു അദ്ദേഹം.

1996ലെ തെരഞ്ഞെടുപ്പിൽ ജയലളിതക്കെതിരെ രജനികാന്ത്​ നടത്തിയ പരമാർശവും സംഭവങ്ങളും അദ്ദേഹം ഒാർമിച്ചു.‘ഞാൻ അവരെ വേദനിപ്പിച്ചിട്ടുണ്ട്. അവരുടെ പാർട്ടിയുടെ തോൽവിക്കു പ്രധാനകാരണം ഞാനായിരുന്നു– രജനീകാന്ത് പറഞ്ഞു. ‘ജയലളിതയുടെ അണ്ണാ ഡി.എം.കെ വീണ്ടും അധികാരത്തിൽ എത്തിയാൽ  തമിഴ്നാടിനെ രക്ഷിക്കാൻ ദൈവത്തിനുപോലും കഴിയില്ല’ എന്നായിരുന്നു അദ്ദേഹത്തിന്റെ അന്നത്തെ പ്രസ്താവന.

പിന്നീടുള്ള ജീവിതത്തിലൂടെ ജയ ജനങ്ങളുടെ ഹൃദയത്തിൽ മികച്ച നേതാവായി മാറി. ത​െൻറ രാഷ്​ട്രീയ ഗുരു എം.ജി രാമച​ന്ദ്ര​െൻറ യശസ്സിനെ പോലും മറിടന്നുകൊണ്ടാണ്​ ജയലളിത മുന്നേറിയത്​.  അവർ നേരിട്ട പ്രതികൂല സാഹചര്യങ്ങളും വെല്ലുവിളികളും ജയയുടെ തിളക്കം വർധിപ്പിച്ചെന്നും   രജനീകാന്ത് കൂട്ടിച്ചേർത്തു.

Tags:    
News Summary - I Hurt Jayalalithaa, That Defeat Her Party's : Rajinikanth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.